ഡിജിസിഎ വിമാന കമ്പനികള്‍ക്ക്  തങ്ങളുടെ വിമാനങ്ങള്‍ വൈകുന്നത് സംബന്ധിച്ച് കൃത്യമായ തത്സമയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന കര്‍ശനമായ നിര്‍ദേശമാണ് നൽകിയിരിക്കുന്നത് . കമ്പനികളുടെ വെബ്‌സൈറ്റ്, എസ്എംഎസ്, വാട്ട്‌സ്ആപ്പ്, ഇമെയില്‍ എന്നിവയിലൂടെയോ കൃത്യമായ വിവരങ്ങള്‍ യാത്രക്കാരെ അറിയിച്ചിരിക്കണമെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്.
എയർപോർട്ട് ജീവനക്കാരെ ബോധവൽക്കരിക്കാനും ഫ്ലൈറ്റ് കാലതാമസത്തെക്കുറിച്ചുള്ള കൃത്യമായ തത്സമയ വിവരങ്ങൾ നൽകാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) തിങ്കളാഴ്ച എയർലൈനുകളോട് ആവശ്യപ്പെട്ടു
വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യത്തില്‍ യാത്രകാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. ദില്ലി വിമാനത്താവളത്തില്‍ ഇന്‍ഡിഗോ പൈലറ്റിനെ മര്‍ദിച്ച സംഭവത്തി ന് പിന്നാലെയാണ് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ നൽകിയത് 

By admin

Leave a Reply

Your email address will not be published. Required fields are marked *