ധാരാളം ഫൈബറിനാലും പ്രോട്ടീനിനാലും സമ്പന്നമാണ് റോസ്റ്റഡ് വെള്ളക്കടല. 100 ഗ്രാം റോസ്റ്റഡ് വെള്ളക്കടലയില്‍ 18ഓ 20ഓ ഗ്രാം ഫൈബറും പ്രോട്ടീനും കാണുമത്രേ. ദീര്‍ഘനേരത്തേക്ക് വിശപ്പ് ശമിപ്പിക്കാനും അതുവഴി മറ്റ് ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതൊഴിവാക്കാനും സാധിക്കും. നമുക്ക് ഊര്‍ജ്ജം പകരുന്നതിനും നമ്മളെ ഉന്മേഷത്തോടെ നിര്‍ത്തുന്നതിനുമെല്ലാം സഹായിക്കുന്നൊരു വിഭവമാണ് റോസ്റ്റഡ് വെള്ളക്കടല. 
 വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ദിവസവും കഴിക്കാവുന്നൊരു സ്നാക്ക് ആണ് റോസ്റ്റഡ് വെള്ളക്കടല. ഇതിലുള്ള ഫൈബര്‍ ആണ് ഇവര്‍ക്ക് സഹായകമാവുക. കുറവ് കലോറി ആയതും അതുപോലെ വിശപ്പിനെ ശമിപ്പിക്കാൻ സഹായിക്കുമെന്നതും റോസ്റ്റഡ് വെള്ളക്കടലയെ കൂടുതല്‍ വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും റോസ്റ്റഡ് വെള്ളക്കടല ഏറെ നല്ലതാണ്. ഇതിലുള്ള കാത്സ്യവും പ്രോട്ടീനും ആണ് എല്ലുകള്‍ക്ക് ഗുണകരമായി വരുന്നത്. 
ഹൃദയാരോഗ്യത്തിന് ഗുണകരമാകുന്നൊരു വിഭവം കൂടിയാണ് റോസ്റ്റഡ് വെള്ളക്കടല. ഇതിലുള്ള കോപ്പര്‍, ഫോസ്ഫറസ് എന്നിവയാണ് ഹൃദയത്തിന് ഗുണകരമായി വരുന്നത്. ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കുന്നതിനാണ് പ്രധാനമായും ഇവ സഹായിക്കുക.പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ആശങ്ക കൂടാതെ കഴിക്കാവുന്ന സ്നാക്ക് ആണ് റോസ്റ്റഡ് വെള്ളക്കടല.  ഗ്ലൈസമിക് സൂചിക ( മധുരത്തിന്‍റെ അളവ്) വളരെ താഴെ ആണെന്നതും വിശപ്പിനെ ശമിപ്പിക്കുന്നതിലൂടെ മറ്റ് ഭക്ഷണങ്ങള്‍ കഴിക്കുന്ന സാഹചര്യം ഒഴിവാക്കുമെന്നതിനാലുമാണ് റോസ്റ്റഡ് വെള്ളക്കടല പ്രമേഹരോഗികള്‍ക്ക് അനുയോജ്യമാകുന്നത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *