പാലക്കാട്: യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിറിയക് ചാഴിക്കടന് സ്വീകരണം നൽകി. പാലക്കാട് യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്വീകരണ യോഗം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് അഡ്വ.കെ. കുശലകുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് ജോഷ്യ രാജു അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി പാണൂച്ചിറ, ജില്ലാ ജനറൽ സെക്രട്ടറി തോമസ് ജോൺ കാരുവള്ളി, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ശരത് ജോസ്
സംസ്ഥാന ഐ. ടി കോഡിനേറ്റർ വി. വി സനീഷ് , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടിബിൻ വർഗീസ്, ലയന മോഹൻ, ഓഫീസ് ചാർജ് ജില്ലാ ജനറൽ സെക്രട്ടറി ജെയിംസ് ജോർജ് , കേരള കോൺഗ്രസ് (എം) ജില്ല വൈസ് പ്രസിഡന്റ്മാരായ അലക്സ് തോമസ്, അഡ്വ ടൈറ്റസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.