കോൺഗ്രസിന്റെ ഭാരത് ജോഡോ ന്യായ് യാത്രയുടെ രണ്ടാം ദിവസമാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെ സേനാപതി മേഖലയിൽ എത്തിയത്. മണിപ്പൂരിൽ സമാധാനവും ഐക്യവും തിരികെ കൊണ്ടുവരുകയാണ് കോൺഗ്രസിന്റെ ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.
ഏഴ് മാസം മുമ്പ് മണിപ്പൂരിൽ കുക്കി, മെയ്തേയ് വിഭാഗങ്ങൾക്കിടയിൽ പൊട്ടിപ്പുറപ്പെട്ട ജാതീയമായ അക്രമമാണ് മണിപ്പൂരിലെ ജനങ്ങൾ ബുദ്ധിമുട്ടിലായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം നടന്ന ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാക്കൾ കന്യാകുമാരി മുതൽ കാശ്മീർ വരെ മാർച്ച് നടത്തിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞു . ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
യാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ബസിലാണ് രാഹുൽഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും യാത്ര ചെയ്യുന്നത്. ഞായറാഴ്ച വൈകുന്നേരം യാത്ര തുടങ്ങിയ ശേഷം രണ്ടാം ദിവസം കാൽനടയായി കുറച്ചു ദൂരം യാത്ര ചെയ്തു. ഇതിനിടയിൽ രാഹുൽ നാട്ടുകാരെ കണ്ട് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി. കോൺഗ്രസ് നേതാക്കളുടെ ബസ് തിരക്കേറിയ ഇടങ്ങളിലൂടെ കടന്നുപോകുമ്പോൾ സാധാരണക്കാരിൽ നിന്നും വലിയ പിന്തുണയാണ് പ്രവർത്തകർക്ക് ലഭിക്കുന്നത്