ശബരിമല: പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിഞ്ഞു. മകര ജ്യോതി തെളിഞ്ഞതോടെ സന്നിധാനം ശരണമന്ത്രങ്ങളാൽ മുഖരിതമായി. ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് മകര ജ്യോതി ദർശിക്കാനെത്തിയത്.
ഇന്ന് പുലര്‍ച്ചെ 2.30ന് മകരസംക്രമ പൂജയോടെയാണ് മകരവിളക്ക് ചടങ്ങുകള്‍ക്ക് തുടക്കമായത്. വൈകുന്നേരം ആറെടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്. 6.15 ഓടെ തിരുവാഭരണ ഘോഷയാത്ര പതിനെട്ടാം പടി കയറി. തുടര്‍ന്ന് സന്നിധാനത്തെ ശ്രീകോവിലിൽ സർവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന.
തൊട്ടുപിന്നാലെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞപ്പോള്‍ സന്നിധാനത്തുനിന്നും ശരണം വിളികള്‍ ഉയര്‍ന്നു മുഴങ്ങി. തിരുവാഭരണം ചാർത്തി ദീപാരാധനയുടെ മണി മുഴങ്ങിയപ്പോൾ ജ്യോതിസ്വരൂപനെ പ്രാർഥിച്ചുകാത്തിരുന്ന സ്ഥലങ്ങളിലെ കർപ്പൂരദീപം തെളിഞ്ഞു.