ബ്രൂണെ സുൽത്താന്റെ 10 മക്കളിൽ ഏറ്റവും ഇളയതും നാലാമത്തെ പുത്രനുമായ Prince Abdul Mateen (32) ഉം രാജാവിന്റെ മുഖ്യ ഉപദേഷ്ടാവ് Pehin Dato Isa യുടെ മകൾ Yang Mulia Anisha (29) യും തമ്മിലു ള്ള വിവാഹാ ഘോഷം 10 ദിവസം നീണ്ടുനിൽക്കുന്നതാണ്. ജനുവരി 7 നു തുടങ്ങിയ വിവാഹം 16 വരെ നീണ്ടുനിൽക്കും.
പ്രിൻസ് അബ്ദുൽ മതീൻ ബ്രൂണെയുടെ കിരീടാവകാശത്തിനുള്ള ആറാം ഊഴക്കാരനാണ്‌. അതു കൊണ്ടുതന്നെ അദ്ദേഹം ഭാവിയിൽ ബ്രൂണെ സുൽത്താനാകാൻ അത്ഭുതങ്ങൾ എന്തെങ്കിലും സംഭവിക്കണം.
പക്ഷേ രാജകുമാരന്റെ വിവാഹം അത്യാർഭാടത്തോടെയാണ് ബ്രൂണെ രാജാവ് നടത്തുന്നത്. ലോകമെ മ്പാടുനിന്നും 5000 VIP കളാണ് വിവാഹച്ചടങ്ങുകൾക്കായി എത്തിയിരിക്കുന്നത്. ഇവരിൽ ഭൂട്ടാനിലെ King Jigme Khesar Namgyel Wangchuck ഉം ഭാര്യ Queen Jetsun Pema യും ഇൻഡോനേഷ്യൻ പ്രസിഡണ്ട് , Joko Widodo , ഫിലി പ്പീൻ പ്രസിഡണ്ട് Ferdinand Marcos Jr ഉം ഉൾപ്പെടുന്നു.
കാണുക റോയൽ വിവാഹ ചിത്രങ്ങൾ..

 

By admin

Leave a Reply

Your email address will not be published. Required fields are marked *