കാമുകനെ സ്വന്തമാക്കുന്നതിനു വേണ്ടി 2500 കോടി രൂപയുടെ കുടുംബസ്വത്തുക്കൾ വേണ്ടെന്ന് വെച്ച് പ്രമുഖനായൊരു ബിസിനസുകാരന്റെ മകള്‍. മലേഷ്യന്‍ വ്യവസായിയായ ഖൂകേ പെങ്ങിന്റെയും മുന്‍ മിസ് മലേഷ്യ പോളിങ് ചായ്‌യുടെയും മകൾ ആഞ്ചലിന്‍ ഫ്രാന്‍സിസാണ് കുടുംബസ്വത്തുക്കൾ ഒഴിവാക്കാൻ തീരുമാനിച്ചത് .
ആഞ്ചലിന്റെ പിതാവിന്റെ ആസ്തി 300 മില്യണ്‍ യുഎസ് ഡോളറാണ്. കാമുകനുമായുള്ള വിവാഹം കുടുംബം അംഗീകരിച്ചില്ല . ഇതേ തുടർന്നാണ് കോടികളുടെ സ്വത്ത് ആഞ്ചലിന്‍ ഉപേക്ഷിച്ചത് .ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠിക്കുമ്പോഴാണ് കരീബിയന്‍ വംശജനായ ജെഡിയ ഫ്രാന്‍സിസുമായി പ്രണയം പൂവിടുന്നത്. തുടർന്ന് പ്രണയ വിവരം ബന്ധുക്കൾ അറിഞ്ഞതോടെ രണ്ട് വീടുകളും തമ്മിൽ വലിയ സാമ്പത്തിക അന്തരം ഉള്ളതിനാൽ ആഞ്ചലിന്റെ പിതാവ് വിവാഹത്തിന് അനുമതി നൽകിയില്ല. എന്നാൽ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു.