കോട്ടയം : തിരുവാർപ്പ് മലരിക്കൽ ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി നിർവഹിച്ചു. ജോസ് കെ മാണി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 195753 രൂപ മുടക്കിയാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം ബിന്നു, കേരളാ കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് എം എം തമ്പി, വി എം റെക്സോൺ, അനിഷ് കുമാർ ഒ എസ്, പി എൻ ഹരി, ലിജോ, സലി മാലിയിൽ എന്നിവർ പങ്കെടുത്തു.