സംസ്ഥാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കാട്ടുന്ന അവഗണനക്കെതിരെ ഡല്‍?ഹിയില്‍ സമരം ചെയ്യാന്‍ പ്രതിപക്ഷത്തെ സ്വാഗതം ചെയ്തു മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്.
എന്നാല്‍ കേരളത്തിന്റെ ചില പ്രശ്‌നങ്ങള്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ കാരണക്കാരെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം കേന്ദ്രമല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ വരണോയെന്നത് മുന്നണിയില്‍ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കേന്ദ്ര അവഗണനക്കെതിരെ യോജിച്ച പ്രക്ഷോഭത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെയും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി ഇന്ന് ചര്‍ച്ചക്ക് വിളിച്ചത്.
ദില്ലിയില്‍ പാര്‍ലമെന്റിന് മുന്നിലാണ് സര്‍ക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്. ഭരണ-പ്രതിപക്ഷ സമരം കൂടുതല്‍ ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി ഇന്ന് യോഗത്തില്‍ പറഞ്ഞു. എന്നാല്‍ മുന്നണിയില്‍ ആലോചിച്ച് മറുപടി പറയാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്വീകരിച്ചത്. സര്‍ക്കാറുമായി വലിയ രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് യുഡിഎഫ് കൈകൊടുക്കാന്‍ സാധ്യത കുറവാണ്.
കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയും തെറ്റായ സമീപനങ്ങളും എല്ലാ പരിധിയും ലംഘിച്ച് തുടരുന്ന സാഹചര്യത്തിലാണ് പ്രത്യേക ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ അവഗണന സംബന്ധിച്ച കാര്യങ്ങള്‍ നവകേരള സദസിലടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും വിശദീകരിച്ചിരുന്നു. കേന്ദ്ര വിഹിതവും കടമെടുപ്പ് പരിധിയും വെട്ടിച്ചുരുക്കുന്നതും ബഡ്ജറ്റിന് പുറത്ത് കിഫ്ബി വഴിയുള്ള കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരും സിപിഎമ്മും പലതവണ ഉന്നയിക്കുകയും ചെയ്തിരുന്നു.