ഡീപ്ഫേക്കിന് ഇരയായിരിക്കുകയാണ്സ ച്ചിൻ ടെണ്ടുൽക്കർ. ഒരു വ്യാജ വീഡിയോ ആണ് സച്ചിന്റേത് എന്ന രൂപത്തിൽ ഒരു മൊബൈൽ ആപ്ലിക്കേഷന്റെ സവിശേഷതകൾ വിശദീകരിച്ച് കൊണ്ട് പ്രചരിച്ചത്.
സച്ചിൻ തന്നെയാണ് ഈ വീഡിയോയെ കുറിച്ച് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. ഡീപ്ഫേക്ക് വീഡിയോ ക്ലിപ്പിൽ ഇന്ത്യൻ ജനതയുടെ അഭിമാനവുമായ സച്ചിൻന്റെ മകൾ സാറ ദിവസവും പണം സമ്പാദിക്കാൻ ഈ ആപ്പ് ഉപയോഗിക്കാറുണ്ടെന്ന് അവകാശപ്പെടുന്നതാണ് ഈ വീഡിയോ
ഈ ഫേക്ക് വീഡിയോക്ക് എതിരെ സച്ചിൻ ശക്തമായ പ്രതികരണമാണ് നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ തന്റെ ഫോള്ളോവേസിനോട് ഈ വീഡിയോ റിപ്പോർട്ട് ചെയ്യാനും അദ്ദേഹം പറയുന്നു
These videos are fake. It is disturbing to see rampant misuse of technology. Request everyone to report videos, ads & apps like these in large numbers. Social Media platforms need to be alert and responsive to complaints. Swift action from their end is crucial to stopping the… pic.twitter.com/4MwXthxSOM
— Sachin Tendulkar (@sachin_rt) January 15, 2024