ചിക്കാഗോ: ചിക്കാഗോ രൂപതയിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വൊക്കേഷൻ ടീമിന്റെ സഹകരണത്തോടെ മിഷൻ ലീഗ് അംഗങ്ങൾക്കായി രൂപതാ തലത്തിൽ ദൈവവിളി സെമിനാർ സംഘടിപ്പിച്ചു.  
രൂപതാ വൊക്കേഷൻ ഡിപ്പാർട്മെന്റ് അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജോബി ജോസഫ് ക്‌ളാസ്സുകൾ നയിച്ചു. മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ, ജനറൽ സെക്രട്ടറി ടിസൻ തോമസ്, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ എന്നിവർ സംസാരിച്ചു. 
രൂപതയിലെ വിവിധ ഇടവകളിൽ നിന്നായി ഇരുന്നൂറോളം കുട്ടികൾ ഓൺലൈനിലൂടെ നടത്തിയ ഈ പരിപാടിയിൽ പങ്കുചേർന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *