സൂര്യ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്. കങ്കുവയില്‍ അത്രത്തോളം പ്രതീക്ഷയുണ്ട് പ്രേക്ഷകര്‍ക്ക്. സംവിധാനം നിര്‍വഹിക്കുന്ന സിരുത്തൈ ശിവയുമാണ്. കങ്കുവയുടെ ഒരു അപ്‍ഡേറ്റ് ചര്‍ച്ചയാകുകയാണ്.
സെക്കൻഡ് ലുക്ക് നാളെ പുറത്തുവിടുമെന്ന ചിത്രത്തിന്റെ അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്. കങ്കുവയുടെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ് എന്ന് ചിത്രത്തിലെ നായകൻ സൂര്യ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സൂര്യ എല്ലാവര്‍ക്കും നന്ദി പറഞ്ഞായിരുന്നു ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടത്. സ്‍ക്രീനില്‍ കങ്കുവ കാണാൻ കാത്തിരിക്കാനാകുന്നില്ലെന്നും പറഞ്ഞായിരുന്നു നടൻ സൂര്യ കുറിപ്പ് എഴുതിയത്.
സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സംവിധാനം നിര്‍വഹിക്കുന്നത് വെട്രിമാരനാണ്. സൂര്യയുടെ വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയത് ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു.
സംവിധായകൻ വെടിമാരൻ സര്‍ തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു. പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നുവെന്നും സംവിധായൻ ആമിര്‍ വ്യക്തമാക്കി. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്‍നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും വാടിവലില്‍ വേഷമിടുന്ന അമീര്‍ വ്യക്തമാക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *