അംബേദ്‌കർ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയത്ത് തന്നെ  ഞെട്ടിച്ച  ഒരു അനുഭവം തുറന്ന് പറഞ്ഞ്  നടൻ മമ്മൂട്ടി.  ചിത്രത്തിന്റെ ഷൂട്ടിംഗ് പൂനെ യൂണിവേഴ്സിറ്റിയിൽ നടക്കുമ്പോൾ ഒരാൾ അടുത്തുവരികയും കാലിൽ വീഴുകയും ചെയ്തു. 
ഇവിടെയും ആരാധകരുണ്ടോ എന്ന് അതിശയിച്ച് അയാളെ പിടിച്ചെഴുന്നേൽപ്പിച്ചപ്പോഴാണ് മനസിലായത് അയാൾ തന്റെ കാലിലല്ല, അംബേദ്കറുടെ കാലിലാണ് വീണതെന്ന്. മേക്കപ്പ് ചെയ്ത് അംബേദ്‌കർ വേഷത്തിലാണ് മമ്മൂട്ടി നിന്നത്. അവർക്കൊക്കെ അംബേദ്‌കർ ദൈവത്തെ പോലെയാണ്. അംബേദ്കറുടെ രൂപം കണ്ട സന്തോഷത്തിലാണ് അയാൾ വന്ന് കാലിൽ വീണതെന്നും മമ്മൂട്ടി പറഞ്ഞു.
ആദ്യമായാണ് തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു അനുഭവം എന്ന് പറഞ്ഞാണ്  താരം അനുഭവം വിശദീകരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ   വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. 
അതേസമയം അയാൾ ഒരു സാധാരക്കാരനല്ലായിരുന്നുവെന്നും . ഷൂട്ടിംഗ് നടന്ന പൂനെ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫെസറായിരുന്നു അയാളെന്നും മമ്മൂട്ടി പറയുന്നു. 
https://fb.watch/pAYwZD2EzO/

അംബേദ്കർ ഷൂട്ടിംഗിന് ഇടയിൽ മമ്മൂക്കയെ കണ്ടു അംബേദ്കർ ആണെന്ന് കരുതി ഒരാൾ വന്നു കാലിൽ വീണു…നായകനിൽ നിന്ന്…
Posted by
Mammootty Fans International UAE Chapter-Al Ain
on 
Wednesday, December 13, 2023

By admin

Leave a Reply

Your email address will not be published. Required fields are marked *