എഡിന്‍ബറോ: എഡിന്‍ബറോയില്‍ ‘പലസ്തീന്‍ ഐക്യദാർഢ്യ’ മാര്‍ച്ചിനിടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയതിന് എഴുപത് വയസ്സുകാരിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദൃക്‌സാക്ഷി വിവരണം അനുസരിച്ചു ഒരു കറുത്ത കാര്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറുകയും, മാർച്ചിൽ പങ്കെടുത്തവരിൽ ചിലർക്ക് നിസാര പരിക്കുകള്‍ പറ്റിയതായും റിപ്പോര്‍ട്ട് ചെയ്തു.
വാഹനം ഓടിച്ച എഴുപത് വയസുകാരി സ്ത്രീക്കെതിരെ പോലീസ് കേസ് എടുത്തു. ഡ്രൈവിംഗ് നിയമലംഘനത്തിനാണ് കേസ് ചാർജ് ചെയ്‌തിരിക്കുന്നത്. നിരവധി പേർക്ക് നിസാര പരിക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആര്‍ക്കും കാര്യമായ വൈദ്യസഹായം ആവശ്യമായി വന്നില്ല.
ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം തുടങ്ങിയതിനു ശേഷം, ഇസ്രയേലിന്റെയും പലസ്തീനിന്റെയും പതിനായിരക്കണക്കിന് അനുകൂലികളാണ് ചേരി തിരിഞ്ഞു യുകെയിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നത്.
‘ഉടൻ വെടിനിര്‍ത്തലി’ന് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഞായറാഴ്ച ലണ്ടനിൽ ഒത്തുകൂടിയ ആയിരക്കണക്കിന് ഇസ്രയേൽ അനുകൂലികളുടെ മാർച്ചിൽ മുൻ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ പങ്കെടുത്തത് വലിയ മാധ്യമശ്രദ്ധക്ക് വഴിവെച്ചിരുന്നു.