1985-87 കാലഘട്ടത്തിൽ കേരളത്തിലെ കലാലയങ്ങളെ ഇളക്കി മറിച്ചുകൊണ്ട് എസ്എഫ്ഐ സമരങ്ങൾ – പ്രീ ഡിഗ്രി ബോർഡ് – സ്വകാര്യ പോളിടെക്നിക്ക് – പിന്നെ മഹത്തായ കമ്പ്യുട്ടർ വത്കരണത്തിനെതിരെ. കമ്പ്യുട്ടർ എങ്ങാനും വന്നാൽ കേരളത്തിലെ തൊഴിലാളികൾ പട്ടിണിയിലാകും എന്ന് പറഞ്ഞുകൊണ്ട് കെ കരുണാകരനെതിരെയും ടിഎം ജേക്കബ്ബിനെതിരെയും സമരങ്ങൾ.
നൂറുകണക്കിന് കെഎസ്ആർടിസി ബസ്സുകൾക്ക് കല്ലെറിഞ്ഞു. പോലീസ് ജീപ്പുകൾ കത്തിച്ചു, മന്ത്രിമാരെ വഴി തടഞ്ഞു. കരിങ്കൊടികൾ കേരളം മുഴുവൻ.
എൺപതുകളുടെ അവസാനത്തിൽ അന്നത്തെ മുഖ്യമന്ത്രി നായനാരുടെ മകളും മകനും ബിഎസ്‌സി കംപ്യുട്ടർ സയൻസ് പഠിക്കുകയും പാസാവുകയും ചെയ്തു.
തൊണ്ണൂറുകളുടെ അവസാനത്തിൽ മുഖ്യമന്ത്രി നായനാരുടെ മകൻ ദുബായിലെത്തി അന്നത്തെ കോടീശ്വരനായ നിലമ്പൂരുകാരന്റ കാരുണ്യത്താൽ അൽ ലീവാൻ എന്ന പരസ്യകമ്പനി സ്ഥാപിക്കുകയും കമ്പ്യുട്ടറുകളുടെ സഹായത്താൽ പരസ്യകൃഷി നടത്തുകയും ചെയ്തു. പിന്നീട് ആ മകന്റെ കയ്യിലിരുപ്പ് കൊണ്ടുതന്നെ ആ കമ്പനി കടം കയറുകയും എല്ലാം പൂട്ടികെട്ടി ദുബായ് വിടുകയും ചെയ്തു.
2000 ആണ്ടോടുകൂടി ഇന്നത്തെ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ സേക്രഡ് ഹർട്ട് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കോയമ്പത്തൂർ എട്ടിമടയിലെ ഭാരതിയാർ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള മാതാ അമൃതാനന്ദനമായി കോളേജിൽ നിന്നും കമ്പ്യുട്ടറിൽ എൻജിനീയറിങ് പൂർത്തിയാക്കി.
പിന്നീട് രവിപിള്ളയുടെ കീഴിലുള്ള ആർപി ടെക് സോഫ്റ്റ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒ ആയി ജോലിക്ക് കയറുകയും 2014 ൽ സ്വന്തമായി എക്സലോജിക്ക് സൊല്യൂഷൻസ് എന്ന ഐടി സ്ഥാപനം ബംഗളുരുവിൽ സ്ഥാപിക്കുകയും ചെയ്തു.
മക്കൾ രാഷ്ട്രീയത്തിൽ ഏറ്റവുമധികം പഴി ഏറ്റുവാങ്ങിയ നേതാവായിരുന്നു ലീഡർ കെ കരുണാകരൻ. 1988 ൽ അബുദാബിയിൽ നിന്നും വന്നിറങ്ങിയ കെ മുരളീധരനെതിരെ അന്നത്തെ കമ്മ്യുണിസ്റ്റുകാർ പടച്ചുവിട്ടത് കേരളം മറന്നിട്ടില്ല.
പിന്നീട് 89 ൽ ഇകെ ഇമ്പിച്ചി ബാവയെയും 91 ൽ എംപി വീരേന്ദ്രകുമാറിനെയും കോഴിക്കോട് ലോക്സഭാ സീറ്റിൽ മലർത്തിയടിച്ചതിന് ശേഷം കേരളത്തിലെ സകലമാന രാഷ്ട്രീയ – സിനിമാ – പത്ര ചാനൽ മുതലാളിമാർ എല്ലാം വട്ടമിട്ടു പറന്നുകൊണ്ട് മുരളീധരനെ കൊത്തിവലിച്ചു. കരുണാകരനെ ഇല്ലാതാക്കാൻ ശ്രമിച്ചതും ആ പേരിൽ തന്നെയായിരുന്നു.
അതുകഴിഞ്ഞുള്ള കാലഘട്ടങ്ങളിൽ പത്മജ വേണുഗോപാലിനെയും ഇക്കൂട്ടർ കൊത്തിവലിച്ചു. നന്നായി വസ്ത്രം ധരിക്കുന്നു, തൊലിയുടെ നിറം വെളുപ്പായിപ്പോയതിന്റെ പേരിൽ, മേക്കപ്പ് ആണെന്നുള്ള ആരോപണങ്ങൾ.. അങ്ങനെയങ്ങനെ സിനിമാല മുതൽ സിനിമാക്കാർ വരെ ആ കുടുംബത്തെ കഷ്ടപ്പെടുത്തി.
ലീഡറുടെ അവസാന ദിനങ്ങളിൽ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നതും അക്കാര്യങ്ങൾ തന്നെയായിരുന്നു.
അന്ന് അവരെ ബുദ്ധിമുട്ടിച്ച സഖാവ് ഇഎംഎസ്, സഖാവ് വിഎസ്, സഖാവ് കോടിയേരി, സഖാവ് പിണറായി, സഖാവ് വീരേന്ദ്രകുമാർ, സഖാവ് കാനം മുതൽ സകലമാന ആളുകൾക്കും പിന്നീട് പുത്രന്മാരെ കൊണ്ടും പുത്രിമാരെ കൊണ്ടും വിവാദങ്ങൾ നേരിടേണ്ടി വരുന്നതും ഒരു കർമ്മം തന്നെയാണ്.
ആയതിനാൽ കമ്പ്യുട്ടർ പോലെ ഇനിയെങ്കിലും എന്തെങ്കിലും എതിർക്കുവാൻ പുറപ്പെടുമ്പോൾ നൂറുവട്ടം ആലോചിക്കുക. ആരെയെങ്കിലും കരിങ്കൊടി വീശുവാൻ പിള്ളേരെ ഇറക്കി വിടുമ്പോഴും നൂറ്റമ്പത് തവണ ആലോചിക്കുക.
മന്ത്രിമാരെ വഴിതടയുവാൻ ചെറുപ്പക്കാരെ ഉപദേശിക്കുമ്പോൾ തിരിച്ചും മറിച്ചും ആലോചിക്കുക. ഇന്ന് തടയപ്പെടുന്നവര്‍ പണ്ട് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതേ വിഷയത്തില്‍ അന്ന് പറഞ്ഞതും ആലോചിക്കുക.
ഇത് സോഷ്യല്‍ മീഡിയയുടെ കാലമാണ്. പഴയ വാക്കുകള്‍ ഒക്കെ ലവന്മാര്‍ എടുത്തിട്ടലക്കും. മന്ത്രിമാരുടെയും പാർട്ടിക്കാരുടെയും വാക്കുകൾ കേട്ടുകൊണ്ട് എതിർപാർട്ടിക്കാരെ ക്രൂരമായി മർദിക്കുന്ന പോലീസുകാർക്കും ഇതൊക്കെ ബാധകമാണ്.
ഇന്ന് ഞാൻ നാളെ നീ – കർമ്മഫലങ്ങൾ അനുഭവിക്കുക തന്നെ ചെയ്യും !!
കരിങ്കൊടി – കരിമണൽ – കരിഞ്ചന്ത വിഷയങ്ങളിൽ മനം നൊന്ത് പാർട്ടിവിടുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സഖാവ് ദാസനും ഇനിയെങ്കിലും നന്നാവൂ സഖാക്കളേ എന്ന് ഉപദേശിച്ചുകൊണ്ട് സഖാവ് വിജയനും