വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആരോഗ്യത്തിന് ഏറെ അപകടകരമാണ്. ഇതിനെ പരിഹരിക്കാനും വണ്ണം കുറയ്ക്കാനും പല ഡയറ്റ് പ്ലാനും പരീക്ഷിച്ച് മടുത്തവരും ഉണ്ടാകാം. ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്.ആപ്പിൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി വണ്ണം നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും. 
ഓറഞ്ചാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫൈബറും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഓറഞ്ചിന്‍റെ കലോറിയും കുറവാണ്. കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ കിവി ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും.
പേരയ്ക്ക ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയതാണ് പേരയ്ക്ക. പെക്ടിനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കോശങ്ങളെ ഫാറ്റ് വലിച്ചെടുക്കുന്നതില്‍ നിന്നു പെക്ടിൻ തടയും. അതിനാല്‍ പേരയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറു കുറയ്ക്കാന്‍ നല്ലതാണ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *