ഖമീസ് മുശൈത്ത്- ബേക്കറി സാധനങ്ങള്‍ക്കുള്ള മാവ് തയ്യാറാക്കുന്ന സ്ഥാപനത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അറോറിറ്റി സ്ഥാപനം അടപ്പിച്ചു. വൈകുന്നേരസമയത്താണ് കടയില്‍ മാവ് തയ്യാറാക്കാറുള്ളത്. ഭക്ഷ്യവസ്തുക്കളുടെ ലേബലിലടക്കം കൃത്രിമം കാണിച്ച സ്ഥാപനത്തില്‍ പോലീസ്, വാണിജ്യമന്ത്രാലയം, വ്യവസായ മന്ത്രാലയം,ബലദിയ പ്രതിനിധികളാണ് പരിശോധനക്കെത്തിയത്.
ഭക്ഷ്യവസ്തുക്കളില്‍ നടത്തിയ പരിശോധനയില്‍ വിഷബാധക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മാവ് തയ്യാറാക്കുന്ന ഉപകരണത്തിന്റെ വൃത്തിഹീനത, ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാഡുകള്‍ ഇല്ലാതിരിക്കല്‍, സ്റ്റോര്‍ റൂമില്‍ പ്രാണികള്‍, ഫാക്ടറിയില്‍ വൃത്തിയില്ലായ്മ, ലൈസന്‍സ് ഇല്ലാതിരിക്കല്‍ എന്നിവയാണ് നിയമലംഘനങ്ങള്‍. സാമ്പിളുകള്‍ ശേഖരിച്ച ശേഷം താത്കാലികമായി കടയടപ്പിച്ചു.
2024 January 14Saudititle_en: Salmonella bacteria were found; Shopped in Khamees