എപ്പോഴും വീട്ടിലുള്ള പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. പാർശ്വഫലങ്ങളില്ലാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന പല പരിഹാരമാർഗങ്ങളും മികച്ച ഫലമാണ് നൽകുന്നത്. വീട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ചില ചേരുവകൾ ഉപയോഗിച്ച് ‌മുഖസൗന്ദര്യം വർദ്ധിപ്പിക്കാം.
ചർമ്മം തിളങ്ങാൻ ഏറ്റവും മികച്ച ചേരുവകയാണ് കടലമാവ്. മുഖക്കുരു, മുഖക്കുരു വന്ന പാട്, എണ്ണമയമുള്ള ചർമ്മം അതുപോലെ ചർമ്മത്തിലെ നിറ വ്യത്യാസം എന്നീ പ്രശ്‌നങ്ങൾക്കെല്ലാം കടലമാവ് നല്ലൊരു പരിഹാര മാർഗമാണ്. ഒരു ടീസ്പൂൺ കടലമാവും ഒരു ടീസ്പൂൺ കാപ്പി പൊടിയും നന്നായി യോജിപ്പിച്ച് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
ഔഷധ ഗുണങ്ങൾ ധാരാളം അടങ്ങിയ തേൻ ആരോഗ്യത്തിന് മാത്രമല്ല ചർമ്മത്തിന് ഏറെ മികച്ചതാണ്. തേനിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും ചർമ്മത്തെ വളരെയധികം സംരക്ഷിക്കും. തേനും കടലമാവും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. മുഖത്തെ ചുളിവുകൾ മാറാൻ ഈ പാക്ക് സഹായിക്കും.
രണ്ട് ടീസ്പൂീൺ പാലും ഒരു ടീസ്പൂൺ കടലമാവും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴി‍ഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ ഇല്ലാതാക്കാൻ പാൽ വളരെയധികം സഹായിക്കും. 

By admin

Leave a Reply

Your email address will not be published. Required fields are marked *