കോഴിക്കോട് :അയോധ്യാ ശ്രീരാമ ജന്മഭൂമിയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള സമ്പർക്ക യജ്ഞത്തോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് ദക്ഷിണേന്ത്യ സംഘടനാ സെക്രട്ടറി കേശവരാജ എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറിയും വെസ്റ്റ്ഹിൽ അനാഥ മന്ദിര സമാജം സെക്രട്ടറിയുമായ സുധീഷ് കേശവപുരിക്ക് അയോധ്യയിൽ നിന്നും പൂജിച്ച അക്ഷതം കൈമാറി.
വിശ്വഹിന്ദു പരിഷത്ത് കോഴിക്കോട് മേഖലാ സംഘടനാ സെക്രട്ടറി ശ്രീധരൻ കെ, സെക്രട്ടറി പ്രഷീജൻ പി , ജില്ലാ ധർമ്മ പ്രസാർ പ്രമുഖ് ബൈജു കോട്ടൂളി കാരപ്പറമ്പ് പ്രഖണ്ഡ് പ്രസിഡന്റ് ഗോപിനാഥ് എം എൻ എന്നിവർ സംബന്ധിച്ചു.