യു കെ: രണ്ട് പ്രധാന സേവന ദാതാക്കളായ ബാർക്ലേസും സാന്റാൻഡറും തങ്ങളുടെ ഭവന വായ്പ നിരക്കിൽ ഗണ്യമായ കുറവ് പ്രഖ്യാപിച്ചു.
ചില ഡീലുകളിൽ നിരക്ക് 0.82 ശതമാനം വരെ കുറച്ചിട്ടുണ്ട്. താരതമ്യേന ചിലവുകുറഞ്ഞ ഫിക്സഡ് റേറ്റ് ഡീൽ അവസാനിക്കുകയും പുതിയൊരെണ്ണം തേടുകയും ചെയ്യുന്ന ഉപഭോക്താക്കളെ ഇത് കൂടുതലായി സഹായിക്കും.
ചില സ്ഥാപനങ്ങൾ ഇപ്പോൾ ഒരു വീട് വാങ്ങുന്നവരെക്കാൾ റീമോർട്ട്ഗേജ് ചെയ്യുന്നവർക്കായി മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
2023 വർഷത്തിൽ ഭവന വായ്പ നിരക്ക് 6% ശതമാനം കടന്നത് വൻ ആശകയോടെയാണ് ജനങ്ങളും സാമ്പത്തിക വിദഗ്ധരും കണ്ടിരുന്നത്. അന്ന് നിരക്കിലുണ്ടായ വർധനവ് ഭവന വായ്പ വിപണിയെ വൻ തോതിൽ പ്രതികൂലമായി ബാധിക്കുകയുണ്ടായി. ജീവിത ചിലവിലുണ്ടായ വർധനവ് ഒരുവശത്തും, കുതിച്ചു പൊങ്ങിയ വായ്പ നിരക്ക് മറുവശത്തും അണിനിരന്നത് ഒട്ടനവധി പേരുടെ വീട് സ്വന്തമാക്കുക എന്ന സ്വപ്നം തന്നെ ഇല്ലാതാക്കിയിരുന്നു.
നിലവിലുള്ള ഏകദേശം 1.6 ദശലക്ഷം ഭവന വായ്പ ഉപഭോക്താക്കൾക്കളുടെ, താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ഡീലുകൾ ഈ വർഷം അവസാനിക്കും.
വായ്പ എടുത്തപ്പോൾ ലഭിച്ച പലിശ നിരക്കിനെക്കാൾ, ഇപ്പോഴത്തെ നിരക്ക് കൂടുതലായതിനാൽ ഈ ഉപഭോക്താക്കളുടെ അടുത്ത ഡീൽ കൂടുതൽ ചെലവേറിയതായിരിക്കാൻ സാധ്യതയുണ്ടെങ്കിലും, ഇപ്പോൾ ഈ മേഖലയിലെ  സ്ഥാപനങ്ങൾ എല്ലാം തന്നെ പലിശ നിരക്കിൽ പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകൾ ചെറിയ രീതിയിലെങ്കിലും ഉപഭോക്താവിന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *