മാന്നാര്‍: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച പ്രതി പിടിയില്‍. ചെന്നിത്തല തൃപ്പെരുംതുറ പൂയപ്പള്ളില്‍ വീട്ടില്‍ ജോണ്‍സനാ(32)ണ് പിടിയിലായത്.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കൊല്ലം പറവൂരില്‍ നിന്ന് മാന്നാര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. ചെന്നിത്തല കാരാഴ്മ കിഴക്ക് കളീയ്ക്കല്‍ വിനീതിനെ കഴിഞ്ഞ ദിവസമാണ് രണ്ടംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തില്‍ ഗുരുതര പരുക്കേറ്റ വിനീത് ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ മാവേലിക്കര പുതിയകാവ് വിഷ്ണുഭവനില്‍ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിനീതിനെ ക്രൂരമായി മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ടാം പ്രതി ജിഷ്ണുവിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മര്‍ദ്ദനത്തിന് ശേഷം ഒളിവില്‍ പോയ ജോണ്‍സണ്‍ കൊല്ലം പറവൂരില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. മാന്നാര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്ഐ അഭിരാം സി.എസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരിപ്രസാദ്, സാജിദ്, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.