തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധയകാര്‍ഷിക്കുന്ന താരമാണ് നിതിൻ. നിതിൻ നായകനായി വേഷമിട്ടവയില്‍ ഒടുവിലെത്തിയ ചിത്രം എക്സട്രാ ഓര്‍ഡിനറി മാൻ ആണ്. ആക്ഷൻ കോമഡി ഴോണറിലുള്ള ഒരു ചിത്രമായിരുന്നു എക്സട്രാ ഓര്‍ഡിനറി മാൻ. നിതിന്റെ എക്സട്രാ ഓര്‍ഡിനറി മാന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ 19നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വക്കന്തം വംശിയാണ്. ആര്‍തര്‍ എ വില്‍സണു പുറമേ ചിത്രത്തിന്റെ ഛായാഗ്രാഹണം ജെ യുവരാജും സായ് ശ്രീറാമും നിര്‍വഹിച്ചിരിക്കുന്നു. സുദേവേ നായരും പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ശ്രീലീല, റാവു രമേഷ്, രോഹിണി, ഭ്രഹ്‍മജി, അജയ്, ഹര്‍ഷ വര്‍ധൻ, അന്നപൂര്‍ണ, പവിത്ര, രവി വര്‍മ, ഹൈപ്പര്‍ ആദി, വെങ്കടേഷ്, ജഗദീഷ്, സോണിയ സിംഗ്, സമ്പത്ത് രാജ്, സത്യശ്രീ, ഹരി തേജ, ശ്രീകാന്ത് അയ്യങ്കാര്‍, പൃഥ്വി, ശിവ രാമചന്ദ്രവരപ്, സാഹിതി, സത്യ കൃഷ്‍ണൻ, പ്രദീപ് എന്നിവരും വേഷമിട്ടു.
നടനാകാൻ കൊതിക്കുന്ന ഒരു യുവാവിന്റെ കഥയാണ് എക്സട്രാ ഓര്‍ഡിനറി മാൻ പ്രമേയമാക്കിയത്. സുധാകര്‍ റെഡ്ഡിയും നിഖിത റെഡ്ഡിയുമാണ് ചിത്രം നിര്‍മിച്ചത്. നിതിൻ നായകനായി വേഷമിട്ട് എത്തിയ ചിത്രം സുധാകര്‍ റെഡ്ഡിയും നിഖിത റെഡ്ഡിയും നിര്‍മിച്ചത് ശ്രേഷ്‍ഠ മൂവീസ്, രുചിറ എന്റര്‍ടെയ്‍ൻമെന്റ്സ് എന്നീ ബാനറുകളിലാണ്. സംഗീതം ഹാരിസ് ജയരാജാണ്.
നിതിൻ ജയം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. പിന്നീട് ദില്‍, സംഭരം തുടങ്ങിയ ചിത്രങ്ങളിലും നായകനായി നിതിൻ തിളങ്ങി. ഇഷ്‍ഖ്, റാം, ശ്രീ ആഞ്‍നേയം സിനിമകളിലും നായകനായ നിതിൻ ആഗ്യത് എന്ന ഒരു ഹിന്ദി സിനിമയിലും വേഷമിട്ടിട്ടുണ്ട്. പവര്‍പേട്ട എന്ന ഒരു പുതിയ ചിത്രം നിതിൻ നായകനായി പ്രഖ്യാപിച്ചിട്ടുണ്ട്. പവര്‍പേട്ടയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *