മെല്‍ബണ്‍ -ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുമായി സോഷ്യല്‍ മീഡിയയില്‍ പരിചയം സ്ഥാപിച്ചതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നോവക് ജോകോവിച്. ഏതാനും വര്‍ഷമായി പരസ്പരം മെസേജുകള്‍ അയക്കാറുണ്ട്. പക്ഷെ ഇതുവരെ തമ്മില്‍ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങളോട് ആദരവുണ്ട്. ഞാന്‍ ക്രിക്കറ്റ് കളി പഠിക്കുന്നുണ്ട്. ആ കളിയില്‍ അത്ര മെച്ചമല്ല. എങ്കിലും മെച്ചപ്പെടേണ്ടതുണ്ട്. ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ മാനം കാക്കണമല്ലോ? – ഒരു അഭിമുഖത്തില്‍ നോവക് പറഞ്ഞു.
നോവക്കാണ് ആദ്യം മെസേജ് അയച്ചതെന്ന് കോലി വെളിപ്പെടുത്തിയിരുന്നു. താന്‍ മെസേജ് അയക്കാന്‍ ശ്രമിച്ചപ്പോഴാണ് നോവക് നേരത്തെ അയച്ചതായി മനസ്സിലായത്. ഇന്‍സ്റ്റഗ്രാമില്‍ പ്രൊഫൈല്‍ കണ്ടപ്പോള്‍ അതിനു താഴെയുള്ള മെസേജ് ബട്ടണ്‍ അമര്‍ത്തിയതായിരുന്നു. ആദ്യം കരുതി വ്യാജ അക്കൗണ്ടായിരിക്കുമെന്നാണ്. അതിനാല്‍ തുറന്നു വായിച്ചു. അദ്ദേഹം തന്നെ അയച്ചതാണെന്ന് മനസ്സിലായി. അതു മുതല്‍ പരസ്പരം സന്ദേശങ്ങളയക്കാറുണ്ട്. അമ്പതാം ഏകദിന സെഞ്ചുറി നേടിയപ്പോള്‍ നോവക് സ്‌റ്റോറി പോസ്റ്റ് ചെയ്യുകയും എനിക്ക് മനസ്സില്‍ തട്ടുന്ന പ്രശംസാ സന്ദേശം അയക്കുകയും ചെയ്തു. ഫിറ്റ്‌നസിനോടുള്ള നോവക്കിന്റെ താല്‍പര്യമാണ് ഞങ്ങളെ അടുപ്പിക്കുന്ന ഘടകം -കോലി പറഞ്ഞു.
2024 January 14Kalikkalamtitle_en: How Kohli and Djokovic began texting