വോള്‍വോ കാര്‍ ഇന്ത്യ XC40 റീചാര്‍ജുള്ള 82 യൂണിറ്റും 18 യൂണിറ്റ് സി40 റീചാര്‍ജും ആണ് വിറ്റഴിച്ചത്. XC40 റീചാര്‍ജ് ഡെലിവറി 2022 നവംബറിലാണ് ആരംഭിച്ചത്.അതേസമയം സി40 റീചാര്‍ജ് ഡെലിവറി 2023 സെപ്റ്റംബര്‍ പകുതിയോടെയാണ് തുടങ്ങിയത്. വോള്‍വോ കാര്‍ ഇന്ത്യയുടെ പ്രധാനപ്പെട്ട വിപണിയാണ് കേരളമെന്നും നൂതന സാങ്കേതിക വിദ്യകള്‍ സ്വീകരിക്കാന്‍ തയ്യാറായ കേരളത്തിലെ ഉപഭോക്താക്കളാണ് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ ഇത്രയേറെ സ്വീകാര്യമാക്കിയതെന്നും വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര വാർത്താക്കുറിപ്പിൽ പറഞ്ഞു.
വര്‍ഷം തോറും, നൂതന സാങ്കേതിക വിദ്യയില്‍ തീര്‍ത്ത ഇലക്ട്രോണിക് വാഹനങ്ങള്‍ കമ്പനി ഇനിയും പുറത്തിറക്കുന്നതാണെന്നും ഇതിലൂടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പുവരുത്താനും ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കി. 
നേട്ടത്തില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും വോള്‍വോ ഇലക്ട്രിക് വാഹനങ്ങളോടുള്ള ഉപഭോക്താക്കളുടെ വിശ്വാസവും ആവേശവും ഈ നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചുവെന്നും കേരള വോള്‍വോ സിഇഒ ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞു. കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇനിയും നൂതന സംവിധാനങ്ങളോട് കൂടിയതും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കാന്‍ തങ്ങള്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതാണെന്നും വരും വര്‍ഷങ്ങളിലും ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വോൾവോ കാർസ് 2023-ൽ വിൽപ്പനയിൽ ഗണ്യമായ കുതിച്ചുചാട്ടം നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഇന്ത്യയിൽ 2,400 യൂണിറ്റുകൾ വിറ്റഴിച്ചതായി കാർ നിർമ്മാതാവ് പറഞ്ഞു. 2022 നെ അപേക്ഷിച്ച് കമ്പനി വിൽപ്പനയിൽ 31 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻ വർഷം 1,851 കാറുകളാണ് വോൾവോ വിറ്റത്.  കഴിഞ്ഞ ദിവസം വോൾവോ കഴിഞ്ഞ വർഷത്തെ ഇന്ത്യൻ വിൽപ്പന റിപ്പോർട്ട് പുറത്തിറക്കി. ഈ കാലയളവിൽ 2,423 യൂണിറ്റുകളാണ് കാർ നിർമ്മാതാക്കൾ വിറ്റഴിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *