കുളിമുറിയിലെ ഒളിഞ്ഞുനോട്ടം..
ഈ ഞരമ്പുരോഗവും രോഗികളും എല്ലായിടത്തുമുണ്ട്. അതിനു പ്രായവ്യത്യാസമൊന്നുമില്ല. ഇതിന്റെ പേരിൽ കൊലപാതകം വരെ നടന്നിട്ടുണ്ട്.
എൻ്റെ ബാല്യത്തിലോക്കെ തോടുകളിലും കുളങ്ങളിലും ആറ്റിറമ്പിലുമൊക്കെയാണ് സ്ത്രീകൾ കൂട്ടമായി വന്ന് തുണിയലക്കുന്നതും കുളിക്കുന്നതുമൊക്കെ. ഈ തക്കം പാർത്ത് നാട്ടിലെ ചില പകൽ മാന്യന്മാർ തൊട്ടടുത്ത പറമ്പിലോ തോട്ടിൻ കരയിലോ ചീട്ടുകളിക്കാനെത്തുമായിരുന്നു. ചീട്ടുകളിയെക്കാൾ അവരുടെ ശ്രദ്ധ തോട്ടിലേക്കായിരുന്നു കൂടുതൽ. അത് പലപ്പോഴും പരാതിയായി കയ്യാങ്കളിവരെയൊക്കെ എത്തിയിരുന്നു.
സ്ത്രീകളെ ലക്ഷ്യമിട്ട് വസ്ത്രവ്യാപാരകേന്ദ്രങ്ങളിലെ Changing ക്യാബിനുകളിലും ഹോട്ടലുകളിലെ റൂമുകളിലുമൊക്കെ മൊബൈൽ, ഹിഡൻ ക്യാമറ ഒക്കെ വച്ച വിരുതന്മാരെ നമ്മുടെ നാട്ടിലും പിടികൂടിയിട്ടുണ്ട്.
ഒളിക്യാമറ വിഷയം കേരളത്തിൽ നടന്നതും വലിയ വിവാദമായിരുന്നല്ലോ ? രാഷ്ട്രീയ രംഗത്തെവരെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നത് ?
അതുപോലെ തിരുവന്തപുരം മലയൻകീഴിൽ ഉണങ്ങാനിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോകുന്ന സ്ഥിരം പരിപാടിക്ക്‌ ശമനമായത് സൈക്കിളിൽ കറങ്ങിനടന്ന് കുളിമുറികളിൽ ഒളിഞ്ഞു നോക്കുകയും അവിടെനിന്നും അവരുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും ചെയ്തുവന്ന മലയിൻകീഴ് കെ.വി നഗർ സ്വാദേശിയായ ഉണ്ണിയെന്ന യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു പോലീസിലേൽപ്പിച്ചതോടെ യാണ്. അയാൾക്ക് ഇതുമാത്രമായിരുന്നു സ്ഥിരം പരിപാടി.
പരവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുളിക്കുന്നത് ഒളിഞ്ഞുനോക്കിയ കേസിലെ പ്രതി ചെറായി കോവിലകത്തുംകടവ് ഏലൂർ വീട്ടിൽ ശിവനെ (62) പറവൂർ അതിവേഗ സ്പെഷ്യൽ കോടതി രണ്ടുവർഷം കഠിനതടവിനും 10,000 രൂപ പിഴയും വിധിച്ചത് കഴിഞ്ഞ വർഷമാണ്. കിഴവന്റെ കഴപ്പുനോക്കണേ ?
തളിപ്പറമ്പ് മങ്ങാട്ടുപറമ്പിൽ ഒരു എസ് ഐ യുടെ ഭാര്യ കുളിച്ചപ്പോൾ കുളിമുറിയിൽ ഒളിക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു എസ് ഐ യുടെ രണ്ടു മക്കളുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ക്കെതിരേ കേസെടുത്തതും വാർത്തയായിരുന്നു.
ഇങ്ങനെ എത്രയെത്ര കേസുകൾ….
ഒളിഞ്ഞുനോട്ടം ഒരുതരം രതിവൈകൃതം തന്നെയാണ്. ഇതിന് വോയറിസം (Voyeurism) എന്നാണ് പറയുന്ന ത്.വീടുകളിലെ കിടക്കറകൾ, സ്ത്രീകളുടെ കുളിക്കടവ് അല്ലെങ്കിൽ ബാത്ത്റൂം, വസ്ത്രം മാറുന്ന ഇടം എന്നി വിടങ്ങളിൽ ഒളിഞ്ഞുനോക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവരാണ് ഇവർ. അവരെ ഒരിക്കലും തിരുത്താനാകില്ല എന്നാണ് വിദഗ്ധ അഭിപ്രായം. പിടികൂടി തല്ലി പോലീസിലേൽപ്പിച്ചാൽ കുറേനാൾ അടങ്ങി യിരിക്കുമെങ്കിലും വീണ്ടും അവർ ഒളിഞ്ഞുനോട്ടം തുടരുകതന്നെ ചെയ്യും.
ഇതിനുള്ള ഒരേയൊരു പരിഹാരം സ്ത്രീകൾ എപ്പോഴും ജാഗരൂകരായിരിക്കുക എന്നതുമാത്രമാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *