ശ്രീനാഥ് ഭാസി, അനൂപ് മേനോൻ, വിശാഖ് നായർ, അശ്വത് ലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി എ. എം. സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “എൽ.എൽ.ബി'(ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്സ്) എന്ന ചിത്രത്തിന്റെ ടീസർ റീലീസായി. ഉടൻ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ. തോമസ്, മനോജ് കെ. യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ്‌ രാജൻ, കാർത്തിക സുരേഷ്, സീമ ജി. നായർ,നാദിറ മെഹ്‌റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.
 യുവത്വത്തിന്റെയും സൗഹൃദത്തിന്റെയും കഥ പറയുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണി നിർമ്മിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഫൈസൽ അലി നിർവഹിക്കുന്നു. സന്തോഷ് വർമ്മ, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് ബിജി ബാൽ, കൈലാസ് എന്നിവർ സംഗീതം പകരുന്നു. സിബി, സൽമാൻ എന്ന രണ്ട് സുഹൃത്തുക്കളുടെ കോളേജ് പ്രവേശനവും, അവർക്കിടയിലേക്ക് എത്തുന്ന പുതിയ സുഹൃത്ത്‌ സഞ്ജുവിലൂടെയുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്. മികച്ച അഭിപ്രായമാണ് ട്രെയിലറിനു ലഭിക്കുന്നത്.

എഡിറ്റർ – അതുൽ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – സിനുമോൾ സിദ്ധിഖ്. കല – സുജിത് രാഘവ്, മേക്കപ്പ് – സജി കാട്ടാക്കട, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സുധീഷ് ഗാന്ധി, അസ്സോസിയേറ്റ് ഡയറക്ടർ – ജംനാസ് മുഹമ്മദ്, ആക്ഷൻ – ഫീനിക്സ് പ്രഭു, മാഫിയ ശശി, അഷ്റഫ് ഗുരുക്കൾ, കൊറിയോഗ്രാഫി-എം. ഷെറീഫ് & ഇംതിയാസ്, കളറിസ്‌റ്റ് – ലിജു പ്രഭാകർ, VFX – സ്മാർട്ട്‌ കാർവിങ്, സ്റ്റിൽസ് – ഷിബി ശിവദാസ്, ഡിസൈൻ – മനു ഡാവിഞ്ചി, പി.ആർ.ഒ. – വൈശാഖ് വടക്കേവീട്, എ. എസ്. ദിനേശ് & ജിനു അനിൽകുമാർ.

By admin

Leave a Reply

Your email address will not be published. Required fields are marked *