വിദേശരാജ്യങ്ങളെ പൂർണ്ണമായും ആശ്രയിക്കാതെ സ്വന്തം കടലിൽ നിന്നും എണ്ണയും ഗ്യാസും വൻതോതിൽ ഖനനം ചെയ്യാൻ ഇന്ത്യ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു.
ഗോദാവരി ബേസിനിൽ കക്കിനാഡ തീരത്തുനിന്നും 30 കിലോമീറ്ററകലെയുള്ള കിണറിൽ നിന്നും ഇക്കഴിഞ്ഞ ജനുവരി 6 നാണ് ആദ്യ ഉദ്പ്പാദനം തുടങ്ങിയത്. ആകെ 26 എണ്ണക്കിണറുകളാണുള്ളത്. അതിൽ 4 എണ്ണത്തിൽ മാത്രമേ ഉദ്പ്പാദനം തുടങ്ങിയിട്ടുള്ളു.

ഒരു ദിവസം 45000 ബാരൽ ഉദ്‌പാദനമാണ് ലക്ഷ്യമിടുന്നതെന്നും എണ്ണയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ആഴക്കടൽ പര്യവേഷണം വ്യാപകമായി തുടങ്ങിക്കഴിഞ്ഞുവെന്നും. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു.

2017 ലാണ് ഇവിടെ എണ്ണപര്യവേഷണം തുടങ്ങിയത്. കോവിഡ് കാലത്ത് 2 കൊല്ലത്തോളം പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടി വന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *