അന്തരിച്ച നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ കെ.ഡി ജോര്‍ജിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ആളില്ല. ഡിസംബര്‍ 29ന് ആയിരുന്നു കെ.ഡി ജോര്‍ജിന്റെ അന്ത്യം. എന്നാല്‍ രണ്ടാഴ്ച പിന്നിട്ടിട്ടും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.
സത്യന്‍, ജയന്‍ എന്നിവരുടെ കാലത്ത് സിനിമയില്‍ ഉണ്ടായിരുന്ന നടനാണ് കെ.ഡി ജോര്‍ജ്. നടന്റെ ബോഡി ഏറ്റെടുക്കാന്‍ ആളില്ലെന്ന് അറിയിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ അന്തിമകര്‍മം ചെയ്യാന്‍ ഒരുങ്ങിയെങ്കിലും മൃതദേഹം വിട്ടു നല്‍കിയിരുന്നില്ല.

അതുകൊണ്ട് മോര്‍ച്ചറിക്ക് മുന്നിലായിരുന്നു നടന്റെ പൊതുദര്‍ശനം നടന്നത്. മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്താതിനാല്‍ ആദ്യം പത്രപരസ്യം നല്‍കിയിരുന്നു. എന്നാല്‍ ആരും എത്തിയില്ല. ഏഴ് ദിവസം കഴിഞ്ഞ് മൃതദേഹം വിട്ടു നല്‍കാമെന്ന് ചലച്ചിത്ര പ്രവര്‍ത്തകരെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ പിന്നിീട് സര്‍ക്കാര്‍ തന്നെ മൃതദേഹം സംസ്‌കരിക്കും എന്നായി തീരുമാനം. ഇതോടെയാണ് പൊതുദര്‍ശനവും അന്തിമോപചാരപവും മോര്‍ച്ചറിക്ക് മുന്നില്‍ തന്നെ നടന്നത്. നാളെയാകും ജോര്‍ജിന്റെ സംസ്‌കാരം നടക്കുക.

By admin

Leave a Reply

Your email address will not be published. Required fields are marked *