തിരുവനന്തപുരം: വ്യാപാരമേഖലയെ തകർക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഫെബ്രുവരി 13 ന് കടയടപ്പ് സമരം നടത്തും.
കൊവിഡിന് ശേഷം സംസ്ഥാന വ്യാപാരമേഖല തിരിച്ചു വരവിന് ശ്രമിക്കുമ്പോൾ ഓൺലൈൻ വ്യാപാര കടന്നു കയറ്റവും, സംസ്ഥാന സർക്കാർ നിലപാടുകളും, സംസ്ഥാന വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാകുകയാകുന്നു.
ഇതിൽ നിന്നും പത്തര ലക്ഷത്തിലധികം പേർ പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ജീവൻ മരണ പോരാട്ട സമരങ്ങൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം നൽകേണ്ടി വരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര വാർത്താ സമ്മേളനത്തിൽ പറഞ്ഞു.