പാലാ: രാമായണം ദേശീയ ഗ്രന്ഥമാണെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നന്‍ മാസ്റ്റര്‍. ആദര്‍ശ വ്യക്തിയില്‍ നിന്ന് ആദര്‍ശ രാഷ്ട്രത്തെ സൃഷ്ടിച്ച ഉത്തമ വ്യക്തിത്വമാണ് ശ്രീരാമനെന്നും അദ്ദേഹം പറഞ്ഞു. ‘രാമായണവും രാമരാജ്യവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജനങ്ങളെയും രമിപ്പിക്കുന്നതാണ് രാമന്റെ ധര്‍മ്മം. ഭാരതത്തിന്റെ എല്ലാ ഭാഗങ്ങളിലും രാമായണവുമായി ബന്ധപ്പെട്ട ജീവിതം ഉള്‍ക്കൊള്ളുന്ന വിവിധ സ്ഥലങ്ങള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.
‘വികസിത ഭാരത സങ്കല്പം’ എന്ന വിഷയത്തില്‍ അഡ്വ. എസ്. ജയസൂര്യന്‍ സംസാരിച്ചു. ഡോ. ടി.വി. മുരളീവല്ലഭന്‍ അദ്ധ്യക്ഷനായി. ഭാരതത്തിന്റെ അഭിപ്രായം ആഗോളതലത്തില്‍ ശ്രദ്ധിക്കുന്ന നിലയിലേക്ക് നമ്മള്‍ വളര്‍ന്നതായി അദ്ദേഹം പറഞ്ഞു. ഹിന്ദു മഹാസംഗമം ജോ. കണ്‍വീനര്‍ എം.പി. ശ്രീനിവാസ്, പ്രോഗ്രാം കണ്‍വീനര്‍ പി.എന്‍. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 14ന് വൈകിട്ട് നാലിന് അഡ്വ. എസ്. ജയസൂര്യന്റെ പ്രഭാഷണം, 5.30ന് ഭജന, 6.30ന് മാതൃസംഗമം. ‘രാഷ്ട്ര പുരോഗതിയില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയത്തില്‍ മഹിളാസമന്വയം പ്രാന്ത സംയോജക അഡ്വ. ജി. അഞ്ജനാദേവി സംസാരിക്കും.
പിന്നണി ഗായിക കോട്ടയം ആലീസ് അധ്യക്ഷയാകും. ഹിന്ദു മഹാസംഗമം മാതൃസമിതി അംഗങ്ങളായ ഡോ. ജയലക്ഷ്മി അമ്മാള്‍ സ്വാഗതവും മിനി ജയചന്ദ്രന്‍ നന്ദിയും പറയും.