യുകെ: നോർത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജം (യുകെ) യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മകരവിളക്ക് മഹോത്സവത്തിന് നാളെ മൂന്ന് മണിക്ക് കൊടിയേറും. ഭക്തയാദരപൂർവ്വം നടത്തപ്പെടുന്ന ഈ ആയ്യപ്പ പൂജയിൽ ഇതുവരെ എഴുപതിയഞ്ചു കുടുബങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുന്നൂറോളം ഭക്തജനങ്ങൾ ചടങ്ങിലേക്ക് എത്തിച്ചേരും.
സംഘാടകരെ പോലും അമ്പരപ്പിച്ചുകൊണ്ട് ഭക്ത ജനങ്ങളുടെ രജിസ്ട്രേഷൻ ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് ഒരു കുറവും ഉണ്ടാകാതിരിക്കുന്നതിനായി ആവിശ്യമായ എല്ലാ ക്രമീകരണങ്ങളും സംഘാടക സമിതി സജ്ജമാക്കിയിട്ടുണ്ട്.
കൃത്യം മൂന്ന് മണിക്ക് തന്നെ, ന്യൂ കാസിൽ ടെമ്പിളിൽ നിന്നും പണ്ഡിറ്റ് ജി പൂജിച്ചു നൽകിയ ധ്വജം പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ കൊടിയേറിക്കൊണ്ട് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന്, മുത്ത് കുടകളുടെയും, താലപ്പൊലിയുടേയും അകമ്പടിയോടെ ശ്രീധർമ്മ ശാസ്താവിന്റ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തുടർന്ന് ഗണപതി മന്ത്രോച്ചാരണവും, ഗണതി പൂജയും, ആയ്യപ്പ മന്ത്രോച്ചാരണവും നടക്കും. ശേഷം ആയ്യപ്പ നാമർച്ചന, വിളക്ക് പൂജ, ഭജന, പടിപൂജ, പടിപാട്ട്, ഹരിവരാസനം, തുടർന്ന് മഹാപ്രസാദ ഊട്ട് എന്നിങ്ങനെ ചടങ്ങുകൾ നടത്തപ്പെടുന്നത്. ഈ ചടങ്ങിൽ വെച്ച് തന്നെ കഴിഞ്ഞ ജിസിഎസ്‌സി ലെവൽ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കും.
പടി പൂജാ വേളയിൽ പുഷ്പാർച്ചന നടത്തുവാനും, ഭജനയിൽ കീർത്തനങ്ങൾ ആലപ്പിക്കുവാനും, വാദ്യോപകരണങ്ങൾ വായിക്കുവാനും താല്പര്യം ഉള്ള എല്ലാവർക്കും അവസരം ഉണ്ടായിരിക്കുന്നതാണ്. ഒട്ടേറെ പരിപാടികൾ ചിട്ടയായും, ഭക്തി നിർഭരമായും നടത്തുന്നതിന് എല്ലാ ഭക്ത ജനങ്ങളും കൃത്യസമയത്തു തന്നെ എത്തിച്ചേരണം എന്നറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: അനിൽകുമാർ: 07828218926, വിനോദ് ജി നായർ: 07950963472, സുഭാഷ് ജി നായർ: 07881097307, അജീഷ് പൊന്നപ്പൻ: 07880116860, നിഷാദ് പുളിങ്കാലയിൽ: 07496305780. ചടങ്ങുകൾ നടക്കുന്ന വേദിയുടെ വിലാസം: Brandom Community Hall Durham DH17 8PS.