അൽകോബാർ – ബിൽക്കീസ് ബാനു പോരാട്ട വീര്യത്തിന്റെ പേര് എന്ന തലക്കെട്ടിൽ പ്രവാസി വെൽഫെയർ അൽകോബാർ വനിതാ വിഭാഗം ടേബിൾ ടോക് സംഘടിപ്പിച്ചു.
ഗുജറാത്ത് കലാപത്തിൽ അതിക്രൂരമായ പീഠനത്തിനും അക്രമത്തിനും ഇരയായ ബിൽക്കീസ് ബാനുവിന്റെ നിയമപോരാട്ടത്തിനും നിശ്ചയദാർഢ്യത്തിനും ലഭിച്ച അംഗീകാരമാണ് കോടതി വിധി. ഭരണകൂടം കേസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും ഇരുപത്തൊന്നുകാരിയായ ബിൽക്കീസ് ബാനു നീതിക്കു വേണ്ടി ധീരതയോടെ വർഷങ്ങളോളം കോടതിയിൽ പോരാടിയത് മാതൃകാപരമാണെന്നും നീതിക്കായി പോരാടുന്നവർക്ക് ഒരു വഴികാട്ടിയുമാണെന്ന് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ജുവൈരിയ ഹംസ അധ്യക്ഷത വഹിച്ചു. ഫൗസിയ അനീസ് വിഷയാവതരണം നടത്തി. ബിൽക്കിസ് ബാനുവിന്റെ വൈദ്യപരിശോധനയിൽ കാണിച്ച ക്രമകേടുകളെക്കുറിച്ചും എഫ്.ഐ.ആർ തയ്യാറാക്കുമ്പോൾ ചെയ്ത തെറ്റായ ഇടപെടലുകളെക്കുറിച്ചും ഡോ. ഫ്രീസിയാ ഹബീബ് സംസാരിച്ചു. ലീന ഉണ്ണികൃഷ്ണൻ, തനിമ വനിതാ വിഭാഗം പ്രസിഡൻറ് റസീന റഷീദ് എന്നിവർ സംസാരിച്ചു. ആരിഫ ബക്കർ സ്വാഗതവും താഹിറ ഷജീർ നന്ദിയും പറഞ്ഞു. ആരിഫ നജ്മു, അനീസ സിയാദ്, ആബിദ അഫ്‌സൽ തുടങ്ങിയവർ നേതൃത്വം നൽകി.
2024 January 13Saudipravasi welfareBilkis Banutitle_en: ‘Bilquis Banu is the name of fighting spirit’: Pravasi Welfare Table Talk