ജിദ്ദ: ഡൽഹിയിൽ നിർമ്മിക്കുന്ന ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ആസ്ഥാനമായ ഖാഇദെ മില്ലത്ത് സെൻറിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി 25 ലക്ഷം രൂപ സംഭാവന നൽകി.
മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് ദേശീയ പ്രസിഡൻറ് പ്രൊ: ഖാദർ മൊയ്തീൻ സാഹിബിന് ജിദ്ദ കെഎംസിസി പ്രസിഡൻ്റ് അബൂബക്കർ അരിമ്പ്രയാണ് തുക കൈമാറിയത്.
പരിപാടിയിൽ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി എംഎൽഎ, മുസ്ലിം ലീഗ് ദേശീയ ഓർഗ: സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എംപി, ദേശീയ സെക്രട്ടറി ഖുംറം അനീസ് ഉമർ, മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, തമിഴ്നാട് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം അബൂബക്കർ, ദേശീയ സെക്രട്ടറി സി.കെ സുബൈർ, കെഎംസിസി സൗദി നാഷണൽ കമ്മിറ്റി ട്രഷർ അഹമ്മദ് പാളയാട്ട്, ജിദ്ദ കെഎംസിസി ട്രഷർ വി.പി അബ്ദു റഹ്മാൻ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു, ഓർ.സെക്രട്ടറി ടി.പി അശ്റഫലി, സി.കെ ഷാകിർ, എംഎസ്എഫ് ദേശീയ പ്രസിഡൻ്റ് അഹമ്മദ് ഷാജു, ദേശീയ എംഎസ്എഫ് ജനറൽ സെക്രട്ടറി എസ്.എച്ച് അർഷദ്, എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്, ജില്ല ലീഗ് സെക്രട്ടറി പി.എം സമീർ, കെഎംസിസി നേതാക്കളായ, പി.എം.എ ജലീൽ പാഴേരി കുഞ്ഞിമുഹമ്മദ്, മജീദ് പുകയൂർ, ഗഫൂർ പട്ടിക്കാട്, മജീദ് അരിമ്പ്ര, മുജീബ് പാങ്ങ്, ഉമ്മർ കോടൂർ, സഹീർ ഇരുവിഴി, ജാഫർ കുറ്റൂർ, മാനു പട്ടിക്കാട്, റഫീഖ് പെരിന്തൽമണ്ണ, സി.എച്ച് മുസ്തഫ, അബു ചെറുകാവ്, എൻ കെ.അലി, കെ.പി സൈയതലവി തുടങ്ങി നിരവധി കെഎംസിസി നേതാക്കളും പങ്കെടുത്തു.
കെഎംസിസിയുടെ പ്രവർത്തനങ്ങളിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് അഭിമാനമുണ്ടെന്നും പ്രവാസി വിഷയങ്ങളിൽ പാർട്ടി എന്നും താല്പര്യപൂർവ്വം ഇടപെടാറുണ്ടെന്നും ഫണ്ട് ഏറ്റുവാങ്ങിയ ഖാദർ മൊയ്തീൻ സാഹിബ് പറഞ്ഞു. ജിദ്ദ കെഎംസിസിയുടെ പ്രവർത്തനങ്ങൾ മറ്റ് എല്ലാ കെഎംസിസികൾക്കും എന്നും മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച പി.കെ.കുഞ്ഞാലികുട്ടി വ്യക്തമാക്കി.