മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വര്‍ണം പോലീസ് പിടികൂടി. വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്, സ്വര്‍ണം കൈപ്പറ്റാനെത്തിയ കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ എന്നിവരാണ് പിടിയിലായത്.
41 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. 649 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യാപ്‌സ്യൂളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണക്കടത്തിന് പ്രതിഫലം നല്‍കാനായി കൊണ്ട് വന്ന ഒരു ലക്ഷം രൂപയും ദിലൂപ് മിര്‍സയില്‍നിന്ന് കണ്ടെടുത്തു.