ദമാം- കേരളത്തിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനകളായ ഒ.ഐ.സി.സി, ഇൻകാസ് ഭാരവാഹികളെ നാട്ടിലുള്ള അവരവരുടെ ബ്ലോക്ക് കമ്മിറ്റികളിൽ ഉൾപ്പെടുത്തിയതിന്റെ ആഹ്ലാദം പങ്കുവെച്ച് ദമാം ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ ഭാരവാഹികൾ. കെ.പി.സി.സി നേതൃത്വത്തിനും കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാറിനും അഭിവാദ്യങ്ങൾ അർപ്പിച്ചും ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി ഇന്നലെ ദമാമിൽ യോഗം ചേർന്നു.
ദമാം ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ് ലം ഫറോക്ക്, ഷാരി ജോൺ, സലീം ഒളവണ്ണ, മധുസൂദനൻ, അസീസ് മുണ്ടത്ത്, മനോജ് കുമാർ, നിഷാദ് ഫറോക്ക്, ഹസ്സൻ തമീം, അബ്ദുൽ റഷീദ്, മുഹമ്മദ് അലി എന്നിവരെയാണ് ബ്ലോക്ക് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. പ്രവാസ ലോകത്ത് പാർട്ടി പ്രവർത്തകർക്ക് കിട്ടുന്ന അംഗീകാരം ആദ്യമായി കോഴിക്കോട് ഡി.സി.സിയിൽ നിന്നും പ്രസിഡന്റ് പ്രവീൺ കുമാർ പ്രവാസി ഭാരതീയ ദിനത്തിൽ തന്നെ പ്രഖ്യാപിച്ചത് ഏറെ സന്തോഷം പകർന്നുവെന്നും ഭാരവാഹികൾ അറിയിച്ചു.
2024 January 13Saudititle_en: OICC Kozhikode district office bearers in block committee

By admin

Leave a Reply

Your email address will not be published. Required fields are marked *