പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവുമായെത്തിയ രണ്ടുപേരെ പിടികൂടി പോലീസ്. തൊടുപുഴ സ്വദേശി മുഹമ്മദ് യാസിര്‍, ആലപ്പുഴ സ്വദേശി അബ്ദുള്‍ റാസിക്ക് എന്നിവരാണ് ആര്‍.പി.എഫും എക്‌സൈസും നടത്തിയ സംയുക്ത പരിശോധനയില്‍ പിടിയിലായത്.
രണ്ട് ബാഗുകളിലായി 48 കിലോ കഞ്ചാവാണ് പിടികൂടിയത്. പ്ലാറ്റ്‌ഫോമില്‍ പരിശോധന നടക്കുന്നത് കണ്ട് ഇവര്‍ ഓടിമാറി. ഇതോടെ സംശയം തോന്നി ഇവരുടെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. ഒറീസയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് കൊണ്ടുവന്നിരുന്നതെന്നും എറണാകുളത്തേക്ക് കൊണ്ടു പോകുകയായിരുന്നു ലക്ഷ്യമെന്നും ആര്‍. പി.എഫ്. പറഞ്ഞു.