ന്യൂയോർക്ക്: ഗാസയിലെ വംശഹത്യയിൽ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ പ്രതിഷേധം ശക്തമാകുന്നു.
പെൻസിൽവാനിയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബൈഡന് പ്രതിഷേധം ശക്തമായതോടെ പ്രസംഗം നടത്താനാകാതെ മടങ്ങേണ്ടിവന്നു.
‘വംശഹത്യയെ പിന്തണയ്‌ക്കുന്ന ജോയ്‌ക്ക് വോട്ട് ചെയ്യരുതെന്ന്’ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. സൗത്ത് കരോലീനയിലും കഴിഞ്ഞദിവസം ബൈഡന്റെ പ്രസംഗം പ്രതിഷേധക്കാർ തടസ്സപ്പെടുത്തിയിരുന്നു.