ഡൽഹി: 2023 ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിന് കേരളത്തിൽ നിന്ന് ആലപ്പുഴ, വർക്കല നഗരസഭകൾ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഹൗസിംഗ് അർബൻ അഫയേഴ്സ് മന്ത്രാലയത്തിന്റെ പുരസ്കാരത്തിനാണ് നഗരസഭകൾ അർഹരായിരിക്കുന്നത്.
രാഷ്ട്രപതി ദ്രൗപതി മുർമു, കേന്ദ്ര ഹൗസിംഗ് അർബൻ അഫയേഴ്സ് മന്ത്രി ഹർദീപ് സിംഗ് പുരി, കേന്ദ്ര സഹമന്ത്രി കൗശൽ കിഷോർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്. ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ കെ. കെ. ജയമ്മ, വർക്കല നഗരസഭ ചെയർപേഴ്സൺ കെ. എം. ലാജി എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
സ്വച്ഛ് ഭാരത് മിഷൻ അർബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സർവേക്ഷൺ ക്ലീൻ സിറ്റി പുരസ്കാരത്തിൽ ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള വിഭാഗത്തിൽ നിന്ന് ആലപ്പുഴ നഗരസഭയും ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള വിഭാഗത്തിൽ നിന്ന് വർക്കല നഗരസഭയും നേട്ടം സ്വന്തമാക്കിയത്.