നോയിഡ: ഉത്തര്‍പ്രദേശില്‍ ആറ് മാസം പ്രായമുള്ള മകളെ കൈയിലെടുത്ത് പതിനാറാം നില അപ്പാര്‍ട്ട്മെന്റില്‍ നിന്ന് യുവതി ചാടി ആത്മഹത്യ ചെയ്തു. ഗ്രേറ്റര്‍ നോയിഡയയിലാണ് സംഭവം.
യുവതിക്ക് വിഷാദ രോഗമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ഒരു ഹൗസിംഗ് സൊസൈറ്റിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുടുംബത്തോടൊപ്പമാണ് 33കാരിയായ യുവതി ഇവിടെ താമസിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ കേസില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.