തിരുവനന്തപുരം- വിപണിയുടെ ആവശ്യവും പുത്തന്‍ പ്രവണതകളും തിരിച്ചറിഞ്ഞ് മില്‍മ പുറത്തിറക്കിയ ഡെലിസ ഡാര്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ സ്‌നാക്ക്ബാറും തരംഗം തീര്‍ക്കുന്നു. റീപൊസിഷനിംഗ് മില്‍മ 2023′ പദ്ധതിയുടെ ഭാഗമായി ഇക്കഴിഞ്ഞ നവംബറില്‍ പുറത്തിറക്കിയ ഡാര്‍ക്ക് ചോക്ലേറ്റ്, സ്‌നാക്ക്ബാര്‍ ഉത്പന്നങ്ങളുടെ വില്‍പ്പന ഒരു കോടി രൂപ കടന്നു. ഡെലിസ എന്ന പേരില്‍ മൂന്ന് തരം ഡാര്‍ക്ക് ചോക്ലേറ്റുകളും ഒരു മില്‍ക്ക് ചോക്ലേറ്റും ചോക്കോഫുള്‍ എന്ന പേരില്‍ രണ്ട് സ്‌നാക്ക് ബാറുകളുമാണ് മില്‍മ പുറത്തിറക്കിയത്.
മില്‍മ ഡാര്‍ക്ക് ചോക്ലേറ്റില്‍ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയിട്ടുണ്ട്. ഏതു പ്രായക്കാര്‍ക്കും ആസ്വദിക്കാവുന്നതും ആരോഗ്യപ്രദവുമായാണ് ഈ ഉത്പന്നം മില്‍മ പുറത്തിറക്കിയിട്ടുള്ളത്.
35 ഗ്രാം, 70 ഗ്രാം പ്ലെയിന്‍ ഡാര്‍ക്ക് ചേക്ലേറ്റിനും മില്‍ക്ക് ചോക്ലേറ്റിനും യഥാക്രമം 35 ഉം 70 ഉം രൂപയാണ് വില. 35 ഗ്രാം, 70 ഗ്രാം ഓറഞ്ച്ബദാം, ഉണക്കമുന്തിരി ബദാം ചോക്ലേറ്റുകള്‍ക്ക് യഥാക്രമം 40 ഉം 80 ഉം രൂപയാണ് വില. ചോക്കോഫുള്‍ 12 ഗ്രാമിന് 10 ഉം 30 ഗ്രാമിന് 20 ഉം രൂപയാണ് വില. ഡെലിസ ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അടങ്ങിയ ഗിഫ്റ്റ് പാക്ക് ‘ലിറ്റില്‍ മൊമന്റ്‌സ്’ എന്ന പേരിലും മില്‍മ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. പുതിയ തലമുറയുടെ അഭിരുചികള്‍ തിരിച്ചറിഞ്ഞു കൊണ്ടുമുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലാണ് മില്‍മ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ചോക്ലേറ്റുകള്‍ പോലെയുള്ള പുതിയ ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ലഭിച്ച സ്വീകാര്യത മില്‍മയുടെ വിപണി വിപുലീകരണത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024 January 11BusinessKerala GovtmilmaMilkchocolatesഓണ്‍ലൈന്‍ ഡെസ്‌ക് title_en: mILMA TURNS TO ‘DARK’ SIDE OF CHOCOLATES