മധുരം അധികമാകുന്നത് ആരോഗ്യത്തിന് അത്രയും തന്നെ ഭീഷണിയുമാണ്. മധുരം കുറയ്ക്കാനാണെങ്കില്‍ പലര്‍ക്കും അത് എളുപ്പമുള്ള കാര്യവുമല്ല. മധുരം കുറയ്ക്കുകയെന്ന് പറയുമ്പോള്‍ തന്നെ മിക്കവരും ചായയിലെയോ കാപ്പിയിലെയോ മധുരം വെട്ടിക്കുറക്കുക എന്ന് മാത്രമേ ചിന്തിക്കൂ. ഇങ്ങനെയല്ല മധുരം പല രീതിയിലും നമ്മുടെ അകത്തെത്തുന്നുണ്ട്.
എന്ത് ഭക്ഷണ പാനീയങ്ങളാണെങ്കിലും അവ വാങ്ങിക്കുമ്പോള്‍ തന്നെ ഫുഡ് ലോബല്‍ ശ്രദ്ധയോടെ വായിക്കണം. ആഡഡ് ഷുഗര്‍ എന്ന് എഴുതിയിട്ടുള്ളതാണെങ്കില്‍ അതില്‍ മധുരം അടങ്ങിയിട്ടുണ്ട് എന്നര്‍ത്ഥം. ഇവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം. ആഡഡ് ഷുഗറിന് പകരം കോണ്‍ സിറപ്പ്, ഫ്രക്ടോസ്, ഡെക്സ്ട്രോസ്, സുക്രോസ് എന്നിങ്ങനെയുള്ള ബദലുകള്‍ നോക്കാം.
ആഡഡ് ഷുഗറിന് പകരം ‘നാച്വറല്‍ സ്വീറ്റ്‍നെര്‍സ്’ അഥവാ പ്രകൃതിദത്തമായ മധുരങ്ങള്‍ ഉദാഹരണത്തിന് തേൻ, മേപ്പിള്‍ സിറപ്പ് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്. ഇതും അമിതമാകാതെ ശ്രദ്ധിക്കണം. മാത്രമല്ല- കടകളില്‍ നിന്ന് വാങ്ങിക്കുന്ന തേനും മേപ്പിള്‍ സിറപ്പുമെല്ലാം അല്‍പമെങ്കിലും പ്രോസസ് ചെയ്താണെത്തുന്നത്. എന്നുവച്ചാല്‍ അത്ര ആരോഗ്യകരമൊന്നുമല്ല എന്ന് സാരം.
ഡയറ്റില്‍ നല്ലതുപോലെ പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും ഫൈബറും ഉള്‍ക്കൊള്ളിക്കുകയാണെങ്കില്‍ ഇത് മധുരം കഴിക്കുന്നതിനെ നിയന്ത്രിക്കാൻ സഹായിക്കും. നമുക്ക് പലഹാരങ്ങളോ സ്നാക്സോ എല്ലാം കഴിക്കാനുള്ള കൊതി അടക്കുന്നതിനാണ് പ്രോട്ടീനും ഹെല്‍ത്തി ഫാറ്റുമെല്ലാം സഹായിക്കുക. ഫൈബറാണെങ്കില്‍ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും മധുരത്തോടുള്ള കൊതി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്നു.