മണ്ണാർക്കാട് എം. ഇ. എസ് കല്ലടി കോളേജിൽ പഠിച്ച,1978 – 1984 കാലഘട്ടത്തിലെ പുർവ്വ കാല കെ.എസ്. യു പ്രവർത്തകരും ഇപ്പോഴും കോൺഗ്രസ്സിന് കീഴിൽ സജീവമായവരും പ്രവർത്തകരും ജനുവരി 26 വെള്ളിയാഴ്ച 2 മണിക്ക് മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് ഓഫിസിൽ ഒത്ത് ചേരുന്നതായി സംഘാടകർ അറിയിച്ചു.
ജീവിതയാത്രയിൽ പല മേഖലകളിൽ വിരാജിക്കുന്ന പഴയ കെ എസ് യു ക്കാർഅക്കാലത്തെ അനുഭവങ്ങളും പുതിയ പ്രവർത്തനങ്ങളും പങ്കു വെക്കുന്നു.അന്നത്തെ ജില്ലാ കെ. എസ്. യു. പ്രസിഡന്റായിരുന്ന, ഇപ്പോൾ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷ്യനായ എ.തങ്കപ്പൻ സ്മൃതി സൗഹൃദം ഉൽഘാടനം ചെയ്യും.
കൂടാതെ കെ. എസ്.യു വിലുടെ കോൺഗ്രസിന്റെ ഉന്നതങ്ങളിൽ എത്തിയ അന്നത്തെ കെ. എസ്. യു. ഭാരവാഹികൾ,കോളേജ് യുണിയൻ ഭാരവാഹികൾ,സെനറ്റ് മെംബർ, പി എസ് സി മെമ്പർമാർ,പബ്ലിക്ക് പ്രോസിക്യൂട്ടർമാർ തുടങ്ങിയവരും വിവിധ വിദേശ,സംഘടന, സർവ്വിസ് സംഘടന, പോഷക സംഘടനാ സാരഥികളും യേഗത്തിൽ പങ്കെടുക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു