ചെന്നൈ- മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യാ ലക്ഷ്മി വീണ്ടും മണിരത്‌നം സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രൊഡക്ഷൻ ടീമിന്റെ ഒഫീഷ്യൽ അന്നൗൻസ്‌മെന്റിനു ശേഷം ഐശ്വര്യാ ലക്ഷ്മി ട്വിറ്ററിൽ കുറിച്ചത് ഇപ്രകാരമാണ്  ‘വീണ്ടും എന്റെ ഗുരുവിനൊപ്പം, എന്നെ ഇവിടെ എത്തിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി. 
ഞങ്ങളുടെ രംഗരായ ശക്തിവേൽ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്’. കമൽ ഹാസനോടൊപ്പം ദുൽഖർ സൽമാൻ, ജോജു ജോർജ്, ജയം രവി, തൃഷ, ഗൗതം കാർത്തിക്, ഐശ്വരാ ലക്ഷ്മി തുടങ്ങിയ താരങ്ങൾ ഒത്തുചേരുന്ന ചിത്രം കൂടി ആയി മാറുകയാണ് തഗ് ലൈഫ്.
രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 
തഗ് ലൈഫിൽ കമൽ ഹാസനും മണിരത്‌നവും ഇസൈപുയൽ എ ആർ റഹ്മാനൊപ്പം വീണ്ടും കൈകോർക്കുന്നു. തഗ് ലൈഫിന്റെ ഛായാഗ്രാഹകൻ  രവി കെ ചന്ദ്രൻ, എഡിറ്റർ ശ്രീകർ പ്രസാദ്, സ്റ്റണ്ട് കൊറിയോഗ്രാഫർമാരായ അൻപറിവ് എന്നിവരാണ്. തഗ് ലൈഫിന്റെ  പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്. പി ആർ ഓ- പ്രതീഷ് ശേഖർ.
2024 January 11Entertainmentഓൺലൈൻ ഡസ്ക്title_en: Aishwarya laksmi in manirathnam Kamal hassan cinema

By admin

Leave a Reply

Your email address will not be published. Required fields are marked *