കൊച്ചി : പിടികിട്ടാപ്പുള്ളികളായ കൊലക്കേസ് പ്രതി ജോൺസൺ, കാപ്പ കേസ് പ്രതി ഹിജാസ് എന്നിവർ പിടിയിൽ. ബെംഗളൂരുവിൽനിന്നാണ് മരട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണിയായ ഹിജാസ് കഴിഞ്ഞ നവംബറിൽ പൊലീസിനെ ആക്രമിച്ച ശേഷം സ്ഥലംവിട്ടതാണ്.
2019ൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോൺസൺ. പൊലീസ് ഇയാളെ പിടികൂടിയെങ്കിലും വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ കോടതി ജാമ്യം അനുവദിച്ചു. ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങി. തുടർന്ന് ഇയാൾ ഒളിവിൽപ്പോയി. മൊബൈൽ ഉപയോഗിക്കാത്തതിനാൽ കണ്ടെത്തുന്നത് പൊലീസിന് ഏറെ ശ്രമകരമായിരുന്നു.
കൊല്ലം സ്വദേശിയായ ഹിജാസ് കാപ്പ ചുമത്തപ്പെട്ടയാളാണ്. കേരളത്തിലുടനീളം വലിയ തോതിൽ സിന്തറ്റിക് ലഹരിമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ്. കഴിഞ്ഞ നവംബറിൽ ലഹരിവസ്തുക്കൾ വിതരണം ചെയ്തതിന് ഇയാളെ പിടികൂടാനായി പൊലീസുകാർ ശ്രമം നടത്തിയപ്പോൾ അവരെ ആക്രമിച്ചു കടന്നുകളയുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *