പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രമാണ് കല്‍ക്കി 2898 എഡി. പ്രഭാസിന്റെ കല്‍ക്കി 2898 എഡിയെ കുറിച്ചുള്ള ഒരു അപ്‍ഡേറ്റ് ചര്‍ച്ചയാകുകയാണ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ ടീസറിന്റെ സെൻസറിംഗ് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത് എന്നും ടീസറിന്റെ ദൈര്‍ഘ്യം 1.23 മിനിറ്റാണ് എന്നുമാണ് റിപ്പോര്‍ട്ട്
സംവിധായകൻ മാരുതിയുമായി പ്രഭാസ് ഒന്നിക്കുന്ന ചിത്രത്തിന് പേര് പൊങ്കലിന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഫസ്റ്റ് ലുക്കും പുറത്തുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതിയും ജനുവരി 12ന് പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. സംവിധാനം നാഗ് അശ്വിനാണ്.
സി അശ്വനി ദത്താണ് നിര്‍മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ കമല്‍ഹാസനും അമിതാഭ് ബച്ചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്.
പ്രഭാസിന്റെ സലാര്‍ ആഗോളതലത്തില്‍ 700 കോടി രൂപയിലധികം നേടി മുന്നേറുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ചിത്രത്തില്‍ പ്രഭാസിനൊപ്പം ഉണ്ട് എന്നത് കേരള ബോക്സ് ഓഫീസില്‍ നിര്‍ണായകമായിരുന്നു. കേരളത്തിന്റെ പുറത്തെ പ്രദേശങ്ങളിലും സലാര്‍ സിനിമയിലെ പ്രകടനത്തിന്റെ പേരില്‍ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്രത്തോളം വലിയ ഒരു ക്യാൻവാസിലേക്ക് ചിത്രം മാറാൻ നടൻ പൃഥ്വിരാജ് നിര്‍ണായകമായിരുന്നു എന്നാണ് സലാറിന്റെ സംവിധായകൻ പ്രശാന്ത് നീലും സാക്ഷ്യപ്പെടുത്തിയിരുന്നത്.