സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. പലപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനങ്ങളും ഈ താരകുടുംബം ഏറ്റുവാങ്ങാറുണ്ട്. മണ്ണില്‍ കുഴി കുത്തി അതില്‍ ഭക്ഷണം കൊടുത്തിരുന്നത് നൊസ്റ്റാള്‍ജിയയായി പങ്കുവച്ചത് മുതല്‍ കൃഷ്ണ കുമാറിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ലണ്ടന്‍ യാത്രയ്ക്കിടെ മകള്‍ ദിയ പറഞ്ഞ വാക്കുകളും വിമര്‍ശനങ്ങളേറ്റു വാങ്ങിയിരുന്നു. 
ഇപ്പോഴിതാ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. ‘സ്വന്തമായൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രമുണ്ടാകുന്നത് നല്ലതാണ്. സ്വന്തം മതത്തെ ബഹുമാനിക്കുന്നതും നല്ലതാണ്. പക്ഷേ, നിങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയും മതവിശ്വാസവും പിന്തുടരുന്നില്ലെന്ന് കരുതി മറ്റൊരാളെപ്പറ്റി എന്തും പറയാം എന്ന് കരുതരുത്. മരണവുമായി ബന്ധപ്പെട്ട വാക്കുകള്‍ പോലും.
അത് നിങ്ങളുടെ വ്യക്തിത്വത്തേയും പാര്‍ട്ടിയേയും മതത്തേയും ഉപയോഗിച്ച് നിങ്ങള്‍ എന്തിനെയാണോ പ്രതിനിധാനം ചെയ്യുന്നത് എന്നതുമാണ് കാണിച്ചു തരുന്നത്. നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെന്നോ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇഷ്ടമല്ലെന്നോ കരുതി, ശ്വാസമെടുക്കുന്നതിന് പോലും അവരെ പഴിക്കാന്‍ പാടില്ല. നിങ്ങള്‍ ഈ ലോകത്തിന് കാണിച്ചു കൊടുക്കുന്നത് എന്തെന്ന് ഒരു നിമിഷം ചിന്തിക്കുക. ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക. ഇത്തരം ടോക്സിക് സ്വഭാവങ്ങളൊന്നുമില്ലാത്ത നല്ലൊരു ജീവിതം നിങ്ങള്‍ക്ക് ആശംസിക്കുന്നു’ ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയില്‍ പറഞ്ഞു. 
ലണ്ടന്‍ യാത്രയ്ക്കിടെ ദിയ പറഞ്ഞ വാക്കുകളും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ലണ്ടനിലെ ഒരു പാര്‍ക്കില്‍ പ്രാവുകള്‍ക്ക് കൃഷ്ണ കുമാര്‍ തീറ്റ കൊടുക്കുന്നതിനിടെയാണ് പരാമര്‍ശം. ‘ഇനി ഇവര്‍ക്ക് മണ്ണിലിട്ടു കൊടുത്തു എന്നു പറഞ്ഞ് അതൊരു പ്രശ്നമാകുമോ? വീട്ടില്‍ നിന്നൊരു പ്ലേറ്റ് കൊണ്ടുവരാമായിരുന്നു. ചിലര്‍ക്കൊക്കെ ഇത് ചിലപ്പോള്‍ ഫീല്‍ ആകും.’ എന്നാണ് ദിന കൃഷ്ണ പറഞ്ഞത്. ദിയയുടെ വാക്കുകളെ വിമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യങ്ങളില്‍ നിരവധിപ്പേരാണെത്തുന്നത്. വ്ലോഗില്‍ നിന്നുള്ള ദിയയുടെ വാക്കുകള്‍ കട്ട് ചെയ്ത വീഡിയോയും പ്രചരിച്ചു. 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *