രാഹുൽ മാങ്കൂട്ടത്തിൽ ബിരിയാണി ചെമ്പിനുള്ളിൽ സ്വർണ്ണക്കടത്ത് നടത്തി എന്ന് ചിലർ, ഷാർജയ്ക്ക് ഡോളർ കടത്തി എന്ന് ചിലർ, ഡിപ്ലോമാറ്റിക്ക് ബാഗേജിൽ ബിസ്ക്കറ്റ് കടത്തി എന്ന് ചിലർ, ഖുർആനിലും ഈന്തപ്പഴത്തിന്റെ ഉള്ളിലും സ്വർണ്ണം കടത്തിയെന്ന് മറ്റു ചിലർ.
അങ്ങനെയൊക്കെയാണ് അടൂരും പരിസരത്തും സഖാക്കന്മാർ പാടി നടക്കുന്നത്. ജാമ്യം കിട്ടാൻ വൈദ്യശാസ്ത്രം ഒന്നടങ്കം തിരുത്തിയെഴുതിയെന്ന് കോവിന്ദൻ ഡാക്ടർ. അവന് അങ്ങനെ തന്നെ വേണമെന്ന് ആർഷോ, കരിമണൽ – കരിങ്കൊടി – കരിഞ്ചന്ത വിഷയങ്ങളിൽ ആശ്വാസമായെന്ന് പിണറായി. കണ്ണൂർ ശശി അങ്ങനെ വിലസേണ്ട എന്ന് കണ്ണൂർ വിമത ബാലന്മാരും ജയരാജന്മാരും. മരുമോൻ വല്ലാതെ അങ്ങ് ആളാകേണ്ട എന്ന് സാദാ സഖാക്കൾ.
അതിരാവിലെ വീട് വളഞ്ഞുകൊണ്ട് അമ്മയെ പേടിപ്പിച്ചുകൊണ്ട് ബെഡ്‌റൂമിൽ തട്ടിവിളിച്ചുകൊണ്ട് അറസ്റ്റ് ചെയ്യുമ്പോൾ ചെയ്യുന്നവർക്ക് എല്ലാം അറിയാം. അത് കഴിഞ്ഞുണ്ടാകുന്ന പുകിലുകൾ എല്ലാം നന്നായറിയാം. പക്ഷെ എന്നിട്ടും എന്തിനാണ് ആ മണ്ടത്തരം ചെയ്തത് എന്നതാണ് വലിയ ചോദ്യ ചിഹ്നം ?
കമ്മ്യുണിസ്റ്റ് പാർട്ടികളിലെ പാരകൾ നമ്മൾ കരുതുന്നതിലും ഏറെ ഭയാനകമാണ്. ഓരോ വാക്കിലും ഓരോ നോക്കിലും ഓരോ നീക്കിലും പലതരം പാരകൾ ഒളിഞ്ഞുകിടക്കുന്നുണ്ടാകാം. ഇത്തവണത്തെ ഈ അറസ്റ്റിൽ ഉൾപ്പാർട്ടി ജനാധിപത്യ പാരകൾ പോലീസിന്റെ രൂപത്തിൽ പിറവിയെടുത്തുകൊണ്ടാണ് അരങ്ങേറിയിരിക്കുന്നത്. ഏഷ്യാനെറ്റ് മുൻഷിയും ആനിരാജയും പറയുന്നത് പോലെ പൊലീസിലെ ആർഎസ്എസ് അധിപത്യമൊന്നുമല്ല ഇക്കളികൾക്ക് പിറകിൽ.
ഈ രണ്ടാം ഭരണത്തിൽ ഒട്ടനവധി കടും വെട്ടുകൾ നടക്കുന്നുണ്ട്. ഇനിയൊരു ഭരണം അടുത്തൊന്നും കിട്ടില്ല എന്ന് മനസിലാക്കി കൊണ്ട് കാറ്റുള്ളപ്പോൾ തൂറ്റുക എന്ന ആപ്തവാക്യവുമായി കണ്ണൂരിലെ പ്രമുഖ സഖാവ് ഭരണ ചക്രം തിരിക്കുമ്പോൾ സാക്ഷാൽ പിണറായി വിജയൻ വരെ ഞെട്ടിത്തരിച്ചുകൊണ്ടിരിക്കുകയാണ്.
അന്ന് 1996 -2001 ഭരണത്തെ നിയന്ത്രിച്ച അതേ കറുത്ത കരങ്ങൾ തന്നെയാണ് ഇത്തവണ കളികൾക്ക് തുടക്കമിട്ടിരിക്കുന്നത്. നാട്ടിൽ ഉത്സവങ്ങളും പെരുന്നാളുകളും നടക്കുന്ന സമയങ്ങളിലാണ് ഏറ്റവും കൂടുതൽ കള്ളന്മാർ തിരുട്ട് ഗ്രാമങ്ങളിൽ നിന്നും കേരളത്തിലേക്ക് ഒഴുകുന്നത്. ശ്രദ്ധ തിരിക്കൽ നാടകം തന്നെയാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്.
വിഎസ് – പിണറായി ഗ്രൂപ്പ് വഴക്കുകൾ അരങ്ങേറിയതിനേക്കാൾ പാരമ്യതയിലാണ് ഇന്നിപ്പോൾ പാർട്ടിയിലെ വിഭാഗീയതകൾ കൊടികുത്തി വാഴുന്നത്. അന്ന് എല്ലാം പ്രത്യക്ഷത്തിൽ ആയിരുന്നു എങ്കിൽ ഇന്നിപ്പോൾ എല്ലാം ഉള്ളിന്റെ ഉള്ളിൽ നീറി പുകഞ്ഞുകൊണ്ടിരിക്കുകയാണ്.
കരുവന്നൂർ കൊള്ളക്കേസിൽ പാർട്ടിക്കേറ്റ പരാജയവും നേതാക്കന്മാർക്ക് എതിരെയുള്ള അന്വേഷണങ്ങളും തുമ്പൂരും മറ്റുള്ള സഹകരണ ബാങ്കുകളിലും നടക്കുന്ന തീവെട്ടി കൊള്ളകളും പാർട്ടിക്ക് താഴെ തട്ടിൽ അവമതിപ്പുണ്ടായ സാഹചര്യത്തിലായിരുന്നു ”നവകേരള യാത്ര” എന്ന ഒരു അലമ്പ് ആശയം ആരോ പിണറായിക്ക് മുന്നിൽ എത്തിച്ചത്.
ആ യാത്രയും കരിങ്കൊടിയിലും ഷൂവേറിലും പ്രതിരോധ പ്രവർത്തനങ്ങളിലും കലങ്ങി മറിഞ്ഞപ്പോൾ രാജ്ഭവനിൽ ഉറങ്ങുകയായിരുന്ന ഗവർണറുടെ മേൽ കുതിര കയറിക്കൊണ്ട് പ്ളേറ്റ് മാറ്റാൻ ശ്രമിച്ചതും കമ്മ്യുണിസ്റ്റ് ബുദ്ധി തന്നെ.
ഇവിടെയിപ്പോൾ ഒന്നാം പ്രതിയായ പ്രതിപക്ഷ നേതാവിനെയും രണ്ടാം പ്രതിയായ ഷാഫി പറമ്പിലിനെയും ഒഴിവാക്കി നിർത്തിക്കൊണ്ട് പിണറായിയുടെയും ഇടതു സഹയാത്രികരുടെയും കണ്ണിലെ കരടായ രാഹുലിനെ വേട്ടയാടുമ്പോൾ ഒരു കാര്യം നമ്മുക്ക് മനസിലാക്കാം.
കഴിഞ്ഞ നിയമസഭയിൽ പിണറായിക്കെതിരെ വിരൽ ചൂണ്ടിയ ഭരണത്തിനെതിരെ ആഞ്ഞടിച്ച കെഎം ഷാജിയേയും വിടി ബാലറാമിനെയും ശബരീനാഥിനെയും പോലുള്ളവരെ തോൽപ്പിക്കുവാൻ കള്ളക്കേസുകളും വിജിലൻസ് റെയ്ഡുകളും ഉണ്ടാക്കിയ അതേ കോഞ്ഞാട്ട ബുദ്ധികൾ തന്നെയാണ് ഇന്നിപ്പോൾ ഇവിടെയും നടക്കുന്നത്.
അപ്പോഴും കോമ്പ്രമൈസ് രാഷ്ട്രീയക്കാരെ പിണറായി വെറുതെ വിടുകയായിരുന്നു. ഇനിയെങ്കിലും കോൺഗ്രസ്സുകാരും ലീഗുകാരും ഈ കോമ്പ്രമൈസ് രാഷ്ട്രീയക്കളി അവസാനിപ്പിച്ചാൽ ഭാവിയിൽ അവർക്ക് നല്ലത്.
ടിപി കേസിലും തെറ്റയിൽ കേസിലും ഷൊർണൂർ പെണ്ണ് കേസിലും കണ്ണൂർ പെണ്ണ് കേസിലും പ്രതികളെ ചോദ്യം ചെയ്യുവാനോ അറസ്റ്റ് ചെയ്യുവാനോ കൂട്ടാക്കാതെ അവരെ പാർട്ടി കോടതികൾക്ക് വിട്ടുകൊടുത്ത യുഡിഎഫ് നേതാക്കന്മാർക്ക് അന്നത്തെ കോവളം വിൻസെന്റിന്റെ അറസ്റ്റും മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റും മഞ്ചേശ്വരം എംഎൽഎയുടെ അറസ്റ്റും ഒക്കെ ഒരു പാഠമാകട്ടെ.
അങ്ങനെ അറസ്റ്റ് ചെയ്യാൻ നിന്നിരുന്നു എങ്കിൽ കേരളത്തിലെ ഒട്ടുമിക്ക കമ്മ്യുണിസ്റ്റ് നേതാക്കന്മാരെയും അറസ്റ്റ് ചെയ്യുവാനുള്ള കേസുകൾ കെട്ടികിടക്കുന്നുണ്ട്. പോലീസിനെ ഭീഷണിപ്പെടുത്തിയ വകയിലും ട്രാൻസ്‌പോർട്ട് ബസുകൾ കത്തിച്ച വകയിലും പോലീസ് ജീപ്പുകൾ കത്തിച്ച വകയിലും കരി ഓയിൽ ഒഴിച്ച വകയിലും നിയമസഭയിൽ കൂത്താടിയ വകയിലും എല്ലാം.
സാധാരണ ഇസ്രയേലും റഷ്യയുമൊക്കെ ശത്രുക്കളെ ഇല്ലാതാക്കുന്നത് പോലീസ് ലോക്കപ്പിലും ജയിലിലും ഒക്കെ വെച്ചുള്ള ഭക്ഷണത്തിൽ മായം കലർത്തിയും ഈയം കലർത്തിയുമൊക്കെയാണ്. ഇവിടെ അങ്ങനെയൊന്നുമില്ല. പക്ഷേ മാങ്കൂട്ടത്തിന്റെ അറസ്റ്റ് എന്തിനുവേണ്ടി എന്ന് ഒരു വ്യക്തതയുമില്ല.
കരിങ്കൊടി എന്താണെന്ന് കേരളത്തെ പഠിച്ചവരാണ് ഇന്നിപ്പോൾ കരിങ്കൊടി കാണുമ്പോൾ മോഹാലസ്യപ്പെടുന്നത് !!!
രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അടൂരിൽ നിന്നും ദാസനുംജയിലിലിടുന്നത് അസുഖങ്ങൾ പടച്ചുകയറ്റാനാണെന്ന് സഖാവ് വിജയനും