ആലപ്പുഴ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു കൈമാറി.
അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മുഹൂർത്തത്തിൽ ഭവനങ്ങളിൽ ദീപം തെളിയിക്കണമെന്ന് ആർഎസ്എസ് പ്രാദേശിക നേതാവ് എ.ആർ.മോഹനനിൽ നിന്ന് അക്ഷതം സ്വീകരിച്ച് അദ്ദേഹം പറഞ്ഞു.
പ്രാണപ്രതിഷ്ഠ കർമം അഭിമാനം ഉയർത്തുന്ന ആത്മീയ മുഹൂർത്തമാണെന്നും പ്രാണപ്രതിഷ്ഠയുടെ പുണ്യം ഓരോ ഭവനങ്ങളിലേക്കും എത്തുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനായി ജനുവരി 22ന് പ്രതിഷ്ഠാ മുഹൂർത്തത്തിൽ എല്ലാ വിശ്വാസികളും സ്വഭവനങ്ങളിൽ ദീപം തെളിയിച്ച് ലോക നന്മയ്ക്കായി പ്രാഥിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു.