പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മല്‍സരിക്കണോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് ഡോ തോമസ് ഐസക്ക് എംഎല്‍എ. തന്റെ അഭിപ്രായം പാര്‍ട്ടി ചര്‍ച്ചയില്‍ പറയുമെന്നും ഇത്തവണ എല്‍ഡിഎഫ് ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ തവണ യുഡിഎഫ് വിജയം ചക്ക വീണ് മുയല്‍ ചത്തത് പോലെയായിരുന്നു. ഇത്തവണ ചക്ക വീണാല്‍ മുയല്‍ ചാകുമെന്ന് കരുതി ആരും നടക്കേണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.
ബംഗാളില്‍ സിപിഐഎം ദുര്‍ബലമാണ്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ ശക്തി ഇന്ന് സിപിഐഎമ്മിനില്ല. രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് വാ തുറന്ന് വര്‍ത്തമാനം പറയാന്‍ തയ്യാറുണ്ടോ. കേരളത്തിനെതിരായ ഉപരോധമാണ് പല വിഷയങ്ങളിലും കേന്ദ്രം തീര്‍ക്കുന്നത്. സിപിഐഎം വിജയിച്ചാല്‍ ക്ഷേമപെന്‍ഷന്‍ തുക 2500 ആക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *