യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട്  രാഹൂൽ മാങ്കൂട്ടത്തിലിനെ വെളുപ്പിന് വീട്ടിൽ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പിണറായി പോലീസിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 
 കുറ്റവാളിയൊ , കൊലക്കേസ്സ് പ്രതിയൊ അല്ലാത്ത സംസ്ഥാന പ്രസിഡണ്ടിനെ കരുതികൂട്ടി ജയിലിലടച്ച് കേരളത്തിലെ യുവജന മുന്നേറ്റത്തെ തടയാമെന്ന പിണറായ് സർക്കാരിന്റെ മോഹം വെറും വ്യമോഹം മാത്രം മായിരിക്കുമെന്നും സെൻട്രൽ കമ്മിറ്റി ഓർമ്മപ്പെടുത്തി. 
 ജനകീയ സമരങ്ങളെ ഭയപ്പെടുന്ന മുഖ്യമന്ത്രി പോലിസിനെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുകയും, അടിച്ചമർത്തുകയും, കള്ളക്കേസുകളിൽ കുടുക്കിയും അതിലൂടെ തന്റെ ഫാസിസ്റ്റ് ഭരണത്തെ നിലനിർത്താമെന്ന സ്വപ്നം ജനകീയ സമരങ്ങൾക്ക് മുൻപിൽ വിലപോവില്ലെന്നും സെൻട്രൽ കമ്മിറ്റി ഓർമിപ്പിച്ചു. സ്റ്റാലിനിസ്റ്റ് പാത സ്വീകരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യ കേരളത്തിനപവാദമാണെന്ന് സെൻട്രൽ കമ്മിറ്റി നീരിക്ഷിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *